കോവിഡ്19: മാർച്ച് 31 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട്
text_fieldsചെന്നൈ: കോവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ഈ മാസം 31 വരെ അടച്ചിടൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി നിയമസഭയിൽ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറുമുതൽ നിരോധനാജ്ഞ നിലവിൽ വരും. ഈ മാസം 31വരെ നിരോധനാജ്ഞ തുടരും. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. കടകളും കമ്പോളങ്ങളും അടച്ചിടുമെന്നും അവശ്യ സർവീസുകൾ മാത്രമാണ് ലഭ്യമാകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കത്തെ ഇത് ബാധിക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളിെല ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനത്തിലേക്ക് മാറണം. സർക്കാറിെൻറ കീഴിലുള്ള അമ്മ കാൻറീനുകൾ തുറന്നു പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന 15 ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡൽഹി, നാഗാലാന്റ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുളളത്. ഇതുകൂടാതെ കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകൾ അടച്ചിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
