Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ ഗ്രാമപഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ 27നും 30നും

text_fields
bookmark_border
തമിഴ്​നാട്ടിൽ ഗ്രാമപഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ 27നും 30നും
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഡി​സം​ബ​ർ 27, 30 തീ​യ​തി​ക​ളി​ൽ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കും. അ​തേ​സ​മ​യം, ഇ​തോ​ടൊ​പ്പം ടൗ​ൺ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കി​ല്ല. തി​ങ്ക​ളാ​ഴ്​​ച ത​മി​ഴ്​​നാ​ട്​ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ പ​ള​നി​സാ​മി​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഡി​സം​ബ​ർ ആ​റു മു​ത​ൽ 13വ​രെ പ​ത്രി​ക സ്വീ​ക​രി​ക്കും. ജ​നു​വ​രി ര​ണ്ടി​നാ​ണ്​​ വോ​െ​ട്ട​ണ്ണ​ൽ.

സം​സ്ഥാ​ന​ത്തെ 31 ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 655 ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളെ​യും 388 പ​ഞ്ചാ​യ​ത്ത്​ യൂ​നി​യ​നു​ക​ളി​ലെ 6471 വാ​ർ​ഡ്​ മെം​ബ​ർ​മാ​രെ​യും 12,524 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റു​മാ​രെ​യും 99,324 പ​ഞ്ചാ​യ​ത്ത്​ വാ​ർ​ഡ്​ അം​ഗ​ങ്ങ​ളെ​യു​മാ​ണ്​ വോ​ട്ട​ർ​മാ​ർ നേ​രി​ട്ട്​ തെ​ര​ഞ്ഞെ​ടു​ക്കു​ക.

ഇ​തി​നാ​യി ബാ​ല​റ്റ്​ പേ​പ്പ​റു​ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക. അ​തി​നി​ടെ ജി​ല്ല​ക​ൾ വി​ഭ​ജി​ച്ച്​ പു​തി​യ ജി​ല്ല​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡ്​ പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഡി.​എം.​കെ ഉ​ൾ​പ്പെ​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഡി​സം​ബ​ർ അ​ഞ്ചി​ന്​ ഇ​തി​ന്മേ​ൽ വാ​ദം​കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsTamil Nadu Grama Panchayat ElectionGrama Panchayat Election
News Summary - Tamil Nadu Grama Panchayat Election -India News
Next Story