Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tamil Nadu Govt Officially Withdraws 5,570 Cases Against CAA
cancel
Homechevron_rightNewschevron_rightIndiachevron_rightവാക്കുപാലിച്ച്​...

വാക്കുപാലിച്ച്​ സ്​റ്റാലിൻ, സി.എ.എ, കർഷക പ്രക്ഷോഭകർ​െക്കതിരായ കേസുകൾ പിൻവലിച്ചു

text_fields
bookmark_border

സി.എ.എ, കർഷക പ്രക്ഷോഭകർ​െക്കതിരായ കേസുകൾ പിൻവലിച്ച്​ തമിഴ്​നാട്​ സർക്കാർ. 5,570 കേസുകളാണ്​ പിൻവലിച്ചത്​. കൂടംകുളം ആണവനിലയത്തിനും സേലം-ചെന്നെ എട്ടുവരിപാത പദ്ധതികൾക്കുമെതിരെ പ്രതിഷേധിച്ച മാധ്യമപ്രവർത്തകരുടെ പേരിലുള്ള കേസുകളും എം.കെ. സ്റ്റാലിൻ സർക്കാർ പിൻവലിച്ചിട്ടുണ്ട്​. കേസുകൾ പിൻവലിക്കുമെന്ന്​​ ജൂൺ 24 ന് നിയമസഭയിൽ മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നുള്ള നടപടികളാണ്​ ഇ​പ്പോൾ ഉണ്ടായത്​.


കഴിഞ്ഞ വർഷം പാർലമെൻറിൽ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തി​േൻറയും (സിഎഎ) കർഷക നിയമങ്ങളുടെയും പ്രതിഷേധക്കാർക്കെതിരെ ഏകദേശം 5,570 കേസുകളാണ്​ തമിഴ്​നാട്​ പൊലീസ്​ എടുത്തിരുന്നത്​. മുൻ എഐഡിഎംകെ സർക്കാർ മാധ്യമങ്ങൾക്കെതിരെ നൽകിയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധ​െപ്പട്ട 2,831 കേസുകൾ, സിഎഎക്കെതിരെ പ്രതിഷേധിച്ചതിന്​ എടുത്ത 2,282 കേസുകൾ എന്നിവയും പിൻവലിച്ചിട്ടുണ്ട്​. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരേ 2011- 2021 കാലയളവിൽ ഫയൽ ചെയ്​ത 26 കേസുകൾ, കൂടംകുളം പ്ലാൻറിനെതിരെ പ്രതിഷേധിച്ചതിനുള്ള 26 കേസുകൾ, എട്ടുവരി പാതക്കെതിരായ പ്രതിഷേധക്കാർക്കെതിരേ എടുത്ത 405 കേസുകൾ എന്നിവയും പിൻവലിച്ചിട്ടുണ്ട്​.


റദ്ദാക്കപ്പെട്ട കേസുകളിൽ ചാർജ് ഷീറ്റ് രജിസ്റ്റർ ചെയ്​തിരുന്നില്ല. അന്വേഷണ ഘട്ടത്തിലുള്ള കേസുകളും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സർക്കാർ ഉദ്യോഗസ്​ഥർക്ക് നിർദേശം നൽകി. കോടതി ഷെഡ്യൂൾ ചെയ്​തിട്ടുള്ള കേസുകളിൽ, പിൻവലിക്കാനുള്ള അഭ്യർഥന ഫയൽ ചെയ്യാൻ ചുമതലയുള്ള അസിസ്​റ്റൻറ്​ പബ്ലിക് പ്രോസിക്യൂട്ടർക്കും നിർദ്ദേശം നൽകി. ഉത്തരവ് പ്രകാരം, എംപിമാർക്കും എംഎൽഎമാർക്കുമെതിരെ ഫയൽ ചെയ്​ത കേസുകളുടെ വിശദാംശങ്ങൾ സർക്കാർ ഉടൻ തന്നെ മദ്രാസ് ഹൈക്കോടതിക്ക് നൽകും.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ രാഷ്ട്രീയക്കാർക്കെതിരായ ഒരു കേസും പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ട്​. തമിഴ്‌നാട് സർക്കാരി​െൻറ അഡീഷണൽ ചീഫ് സെക്രട്ടറി എസ്‌.കെ. പ്രഭാകർ ഒപ്പിട്ട സെപ്റ്റംബർ നാലിലെ ഒരു ഉത്തരവിൽ പറയുന്നത് നിലവിലെ അല്ലെങ്കിൽ മുൻ എംപിമാർ/എംഎൽഎമാർക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ നിർണയിക്കാൻ ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseTamil NaduMK StalinWithdraws
News Summary - Tamil Nadu Govt Officially Withdraws 5,570 Cases Against CAA & Farm Laws Protesters
Next Story