Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ വിരുദ്ധ...

സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ തമിഴ്​നാട്​ റദ്ദാക്കി

text_fields
bookmark_border
caa-protest
cancel

തെങ്കാശി(തമിഴ്​നാട്​): പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്​തവർക്കെതിരെയെടുത്ത കേസുകൾ റദ്ദാക്കുന്നതായി തമിഴ്​നാട്​ മുഖ്യമന്ത്രി ​എടപ്പാടി കെ പളനിസ്വാമി. തെങ്കാശി കടയനെല്ലൂരിൽ തെര​െഞ്ഞടുപ്പ്​ പ്രചാരണയോഗത്തിലാണ്​ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി പളനിസ്വാമി പ്രഖ്യാപനം നടത്തിയത്​. തമിഴ്​നാട്ടിൽ ബി.ജെ.പിയുടെ മുഖ്യസഖ്യകക്ഷിയായ​ എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്​. കേസുകൾ എഴുതിത്തള്ളണമെന്നും പൗരത്വ നിയമ​ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നും ഡി.എം.കെ നേതാവ്​ എം.കെ സ്​റ്റാലിൻ നിരന്തരം ആവശ്യപ്പെടുന്നതിനിടയിലാണ്​ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മുഖ്യമന്ത്രി പറയുന്നതനുസരിച്ച്​ 1500 ഒാളം കേസുകളാണ്​ തമിഴ്​നാട്ടിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ ചുമത്തിയിട്ടുള്ളത്​.​ പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്​ത സംഭവങ്ങളിലൊഴികെയുള്ള മുഴുവൻ കേസുകളും റദ്ദാക്കിയെന്നാണ്​ എടപ്പാടി പളനിസ്വാമി പറഞ്ഞത്​.

കോവിഡ്​ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്​ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ ചുമത്തിയ കേസുകളും റദ്ദാക്കിയെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. വാഹന പരിശോധന നടത്തിയും മറ്റുമായി പത്തു ​ലക്ഷത്തോളം കേസുകൾ ലോക്​ഡൗൺ ലംഘനത്തിൽ പൊലീസ്​ ചാർജ്​ ചെയ്​തിരുന്നുവെന്നും അവയിൽ പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്​ത സംഭവങ്ങളിലൊഴികെയുള്ള മുഴുവൻ കേസുകളും റദ്ദാക്കിയെന്നും മുഖ്യമന്ത്രി എടപ്പാടി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമം മുൻ നിർത്തിയാണ്​ കേസുകൾ റദ്ദാക്കുന്നതെന്നും വെള്ളിയാഴ്ച നടന്ന യോഗത്തിൽ എടപ്പാടി അറിയിച്ചു. കൂടങ്കുളം ആണവ പ്ലാന്‍റിനെതിരെ സമരം ചെയ്​തവർക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കുന്നത്​ സർക്കാറിന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി എടപ്പാടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduCitizenship Amendment Act
News Summary - Tamil Nadu govt drops cases against anti CAA protesters
Next Story