വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനകാര്യം... തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. പൊതുഭരണം, ആഭ്യന്തരം -പൊലീസ്, ജില്ലാ റവന്യൂ ഓഫീസർമാർ, പ്രത്യേക പരിപാടി നടപ്പാക്കൽ, വനിതാ ക്ഷേമം, യുവജനക്ഷേമം, കുട്ടികളുടെ ക്ഷേമം, പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, മുനിസിപ്പൽ ഭരണകൂടം, നഗര, ജലവിതരണം എന്നിവയുടെ ചുമതല മുഖ്യമന്ത്രി വിജയ് വഹിക്കും.
മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന് ധനകാര്യ വകുപ്പ് നൽകി. ധനകാര്യം, പെൻഷനുകൾ, പെൻഷൻ അലവൻസുകൾ എന്നിവ അദ്ദേഹം കൈകാര്യം ചെയ്യും. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ സെൽവി എസ്. കീർത്തനക്ക് വ്യവസായ വകുപ്പിന്റെ ചുമതല നൽകി.
എൻ. ആനന്ദ് -ഗ്രാമവികസന, ജലവിഭവ മന്ത്രി. ഗ്രാമവികസനം, പഞ്ചായത്തുകൾ, പഞ്ചായത്ത് യൂണിയൻ, ദാരിദ്ര്യ നിർമാർജ്ജന പരിപാടി, ഗ്രാമീണ കടബാധ്യത, ചെറുകിട ജലസേചനം ഉൾപ്പെടെയുള്ളവയാണ് അദ്ദേഹത്തിന്റെ വകുപ്പുകൾ.
ആധവ് അർജുന -പൊതുമരാമത്ത്, കായിക വികസന മന്ത്രി.
ഡോ. കെ.ജി. അരുൺരാജ് -ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം എന്നീ വകുപ്പുകൾ അനുവദിച്ചു.
പി. വെങ്കിട്ടരമണൻ - ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി.
ആർ. നിർമ്മൽകുമാർ - ഊർജ്ജ സ്രോതസ്സുകളുടെയും നിയമത്തിന്റെയും ചുമതലയുള്ള മന്ത്രി.
രാജ്മോഹൻ -സ്കൂൾ വിദ്യാഭ്യാസം, തമിഴ് വികസനം, വാർത്താവിനിമയം, പ്രചാരണം എന്നീ വകുപ്പുകളുടെ മന്ത്രി. പുരാവസ്തുശാസ്ത്രം, തമിഴ് ഔദ്യോഗിക ഭാഷ, തമിഴ് സംസ്കാരം, ചലച്ചിത്ര സാങ്കേതികവിദ്യ, സിനിമാട്ടോഗ്രാഫ് നിയമം, ന്യൂസ് പ്രിന്റ് നിയന്ത്രണം, സ്റ്റേഷനറി, പ്രിന്റിങ്, ഗവൺമെന്റ് പ്രസ് എന്നിവയുടെയും മേൽനോട്ടം വഹിക്കും.
ഡോ. ടി.കെ. പ്രഭു - പ്രകൃതിവിഭവ വകുപ്പിന്റെ ചുമതല നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

