ഹിന്ദിയെ ഒഴിവാക്കി ഏഴു ഭാഷകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ സാഹിത്യ പുരസ്കാരം; കേന്ദ്രത്തിനെതിരെ തുറന്ന പോരിന് സ്റ്റാലിന്‍
text_fieldsചെന്നൈ: ഹിന്ദി ഒഴികെ വിവിധ ഭാഷകളിലെ വാര്‍ഷിക സാഹിത്യ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ബംഗാളി, മറാത്തി, ഉള്‍പ്പടെയുള്ള ഏഴ് ഭാഷകള്‍ക്കാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ പുരസ്‌കാരം നൽകുക. സാഹിത്യ അക്കാദമി അവാര്‍ഡുകളിലെ രാഷ്ട്രീയ ഇടപെടലുകളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിക്കൊണ്ടായിരുന്നു സ്റ്റാലിന്റെ നീക്കം. ഇതോടെ കേന്ദ്രവുമായുള്ള ഏറ്റമുട്ടലുകൾ കടുപ്പിച്ചിരിക്കുകയാണ്.
ചെന്നൈ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (സി.ഐ.ബി.എഫ് – 2026) സമാപന സമ്മേളനത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണമെന്നും ഇത്തരമൊരു സാഹചര്യത്തില്‍ നിരവധി എഴുത്തുകാരും കലാസാംസ്‌കാരിക പ്രവര്‍ത്തകരും ഒരു ബദലിനായി തന്നോട് ആവശ്യപ്പെട്ടുവെന്നും സ്റ്റാലിൻ പറഞ്ഞു. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബോധ്യമുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
‘ഇക്കാര്യം അറിയിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. ആദ്യ ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ, ബംഗാളി, മറാത്തി ഭാഷകളിലെ മികച്ച കൃതികള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. ഓരോ ഭാഷയിലെയും പുരസ്‌കാരത്തിന് അഞ്ച് ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുക,’ സ്റ്റാലിന്‍ പറഞ്ഞു. ‘സെമ്മൊഴി ഇലക്കിയ വിരുദു’ (ക്ലാസിക്കല്‍ ഭാഷാ സാഹിത്യ അവാര്‍ഡ്) എന്നാണ് പുരസ്‌കാരത്തിന് പേരിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

