വീരപ്പന് തമിഴ്നാട് സർക്കാര്‍ സ്മാരകം നിർമിക്കണം, മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി
text_fieldsചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന് സർക്കാർ സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മുത്തുലക്ഷ്മി. ദിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ. പെരിയസാമിയോടാണ് ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം നിർമിക്കാൻ തമിഴ്നാട് സർക്കാർ മുൻകൈയെടുക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. തമിഴക വാഴ്‌വുരുമൈ കക്ഷി നേതാവ് കൂടിയായ മുത്തുലക്ഷ്മിയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
സിനിമാതാരങ്ങൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെ വിമർശിച്ച മുത്തുലക്ഷ്മി, തമിഴ്നാട് ഭരിക്കുമെന്ന് സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയം കളിക്കുകയാണെന്നും നടൻ വിജയിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പറഞ്ഞു.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ് യുവാക്കളുടെ പ്രാദേശിക തൊഴിലവസരങ്ങൾ കവർന്നെടുക്കുന്നതായും മുത്തുലക്ഷ്മി കുറ്റപ്പെടുത്തി. വീരപ്പന്റെയും മുത്തുലക്ഷ്മിയുടേയും മകൾ വിദ്യാറാണി സീമാന്റെ നാം തമിഴർ കക്ഷി പാർട്ടിയിൽ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

