Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിൽ സർക്കാർ ജോലിക്കുള്ള പ്രായപരിധിയിൽ ഇളവ്; നിർണായക തീരുമാനവുമായി മുഖ്യമന്ത്രി വിജയ്

text_fields
bookmark_border
C. Joseph Vijay
cancel
camera_alt

മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ സർവീസുകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങൾക്കുള്ള ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഉദ്യോഗാർഥികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് സർക്കാർ തീരുമാനം. പിന്നാക്ക വിഭാഗങ്ങൾ (ബിസി), എസ്ടി, എസ്‌സി തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് നിലവിൽ ലഭിച്ചുവരുന്ന പ്രായയിളവുകൾക്ക് പുറമെയായിരിക്കും ഈ അഞ്ച് വർഷത്തെ ഇളവ് ബാധകമാകുക. 2026 ഒക്ടോബർ 30 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തസ്തികകളും പുതിയ പ്രായപരിധിയും

  • ഗ്രൂപ്പ് 1 സിവിൽ സർവീസ്: ജനറൽ വിഭാഗത്തിന് ഉയർന്ന പ്രായപരിധി 32ൽ നിന്ന് 37 വയസ്സായും സംവരണ വിഭാഗങ്ങൾക്ക് 37ൽ നിന്ന് 42 വയസ്സായും ഉയർത്തി.
  • ഗ്രൂപ്പ് 2, ഗ്രൂപ്പ് 2-എ: ജനറൽ വിഭാഗത്തിനുള്ള ഉയർന്ന പ്രായപരിധി 30ൽ നിന്ന് 35 ആയി വർധിപ്പിച്ചു. സംവരണ വിഭാഗ ഉദ്യോഗാർഥികൾക്ക് മുമ്പത്തെപ്പോലെ ഉയർന്ന പ്രായപരിധിയില്ല.
  • ഗ്രൂപ്പ് 4 പരീക്ഷകൾ: പ്രായപരിധി 32ൽ നിന്ന് 37 വയസ്സായി പുതുക്കി.

വിജയ് സർക്കാർ ഭരണത്തിലെത്തിയ ശേഷം നിരവധി ജനക്ഷേമ നടപടികളാണ് തമിഴ്നാട്ടിൽ നടപ്പിലാക്കിവരുന്നത്.

  • ഗാർഹിക ഉപഭോക്താക്കൾക്കുള്ള സൗജന്യ വൈദ്യുതി രണ്ട് മാസത്തിൽ 100 യൂനിറ്റിൽ നിന്ന് 200 യൂണിറ്റായി ഉയർത്തി.
  • പ്രത്യേക വനിതാ സുരക്ഷാ സേന രൂപീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപമുള്ള 717 ടാസ്മാക് (TASMAC) മദ്യഷോപ്പുകൾ പൂട്ടാൻ ഉത്തരവിടുകയും ചെയ്തു.
  • സ്കൂൾ വിദ്യാർഥികൾക്കായി പ്രാതൽ പദ്ധതി വിപുലീകരിക്കുകയും കോളേജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു.
  • സഹകരണ ബാങ്കുകളിലെ 75,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളി. 1 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് അധിക ഇളവുകളും പ്രഖ്യാപിച്ചു. 13.34 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

കൂടാതെ, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു ഗ്രാമിന്റെ സ്വർണ്ണമോതിരവും അർഹരായ സ്ത്രീകൾക്ക് വിവാഹ ധനസഹായവും നൽകുന്ന പദ്ധതി ആരംഭിച്ചു. ഓഗസ്റ്റ് 17ന് വിജയ് സർക്കാർ ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന '100 ഡെയ്സ് ഓഫ് ഗവേണൻസ് – എ ഗവൺമെന്റ് ഫോർ ജനറേഷൻസ്' എന്ന റിപ്പോർട്ടും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CM Vijay Announces Age Relaxation for TN State Govt Jobs
Next Story