നീറ്റ് കിട്ടിയില്ല; തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ
text_fieldsതിരുച്ചിറപ്പള്ളി: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് തമിഴ്നാട്ടിൽ വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്തു. തിരുച്ചിറപ്പള്ളി സ്വദേശിയായ ശുഭശ്രീയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയിൽ 24 മാർക്കാണ് ശുഭശ്രീക്ക് നേടിയത്.
ബുധനാഴ്ചയാണ് വീട്ടിൽ ശുഭശ്രീയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ പ്രതിഭ എന്ന വിദ്യാർഥിനിയും കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു.
അതേ സമയം, നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥിനികളുടെ ആത്മഹത്യ ചെയ്ത സംഭവ നിയമസഭയിൽ ഉന്നയിക്കുമെന്ന് ഡി.എം.െക നേതാവ് സ്റ്റാലിൻ പറഞ്ഞു. മെഡിക്കൽ പ്രവേശനത്തിന് തമിഴ്നാട്ടിൽ നീറ്റ് മാനദണ്ഡമാക്കരുതെന്നാണ് ഡി.എം.കെയുടെ ആവശ്യം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് നീറ്റിൽ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
