തമിഴ് തെറ്റിച്ച് ധനമന്ത്രി, തന്റെ രീതിയെന്ന് ന്യായീകരണം; തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദം കത്തുന്നു
text_fieldsചെന്നൈ: ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയുടെ "തെറ്റായ" തമിഴ് ഉപയോഗം തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ കൊടുങ്കാട്ടായി മാറുന്നു. മന്ത്രിയുടെ മോശം തമിഴ് ഉപയോഗത്തിനെതിരെ ഡി.എം.കെയും ബി.ജെ.പിയും ഒരുപോലെ രംഗത്തെത്തി. എന്നാൽ അത് തന്റെ രീതിയാണെന്ന് പറഞ്ഞാണ് മന്ത്രിയുടെ പ്രതിരോധം.
ആഗസ്റ്റ് 5-ന് നടന്ന ബജറ്റ് അവതരണത്തിനിടയിൽ ധനമന്ത്രി എൻ. മേരി വത്സന്റെ പ്രസംഗത്തിൽ "തമിഴ് വ്യാകരണ തെറ്റുകൾ" ഉണ്ടായിരുന്നുവെന്നും വത്സൻ ഇംഗ്ലീഷിലേക്ക് മാറിയെന്നും ഡി.എം.കെ എം.എൽ.എ ടി.എം. രാജേന്ദ്രൻ നിയമസഭയിൽ പരാമർശിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. "കുറഞ്ഞപക്ഷം ഭാവിയിൽ അവസരം ലഭിക്കുമ്പോൾ ധനമന്ത്രി കുറ്റമറ്റ തമിഴിൽ സംസാരിക്കണം," രാജേന്ദ്രൻ പറഞ്ഞു.
എന്നാൽ ഇതിൽ പ്രകോപിതനായ വത്സൻ എഴുന്നേറ്റുനിന്ന് തന്റെ ശൈലിയെ ന്യായീകരിച്ചു. ഭാഷാപരമായ ഔപചാരികതകളേക്കാൾ ഭരണത്തിലും സംസ്ഥാനത്തിന്റെ പുരോഗതിയിലുമാണ് തന്റെ പ്രധാന ശ്രദ്ധയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "തമിഴിനെക്കുറിച്ച് എനിക്ക് ഉപദേശം തരേണ്ടതില്ല. ഇത് എന്റെ തനതായ ശൈലിയാണ്. എനിക്ക് ഇങ്ങനെ മാത്രമേ സംസാരിക്കാൻ കഴിയൂ. നിങ്ങൾ ഇത് സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, നിങ്ങൾക്കായി എനിക്കത് മാറ്റാൻ കഴിയില്ല," ഡി.എം.കെ എം.എൽ.എയോട് വത്സൻ തുറന്നടിച്ചു.
ഈ വാഗ്വാദത്തിൽ ഇടപെട്ട നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകർ, അംഗങ്ങൾ ഇത്തരം ചർച്ചകളെ ലഘുവായി കാണണമെന്ന് പറഞ്ഞ് മന്ത്രിയെ ശാന്തനാക്കി. "ഇല്ല. ആളുകൾക്ക് മനസ്സിലാകുന്ന രീതിയിലാണ് നിങ്ങൾ സംസാരിച്ചത്. അതിനെ നിസ്സാരമായി കാണൂ," അദ്ദേഹം മന്ത്രിക്ക് ഉപദേശം നൽകി.
തുടർന്ന് സംസാരിച്ച ധനമന്ത്രി പറഞ്ഞത്, സ്നേഹവും അനുകമ്പയും മാത്രമാണ് ക്രിസ്തുമതം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും എന്നാൽ സഭയിലെ പലർക്കും അത് മനസ്സിലായിട്ടില്ലെന്നും പരിഹസിച്ചു.
എന്നാൽ മന്ത്രിയുടെ "തെറ്റായ" തമിഴിനെതിരെ ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവനും രംഗത്തെത്തി: "തന്റെ തമിഴ് ഏറ്റവും മോശമാണെന്നും താനത് തെറ്റായാണ് വായിച്ചതെന്നും അംഗീകരിക്കാൻ അദ്ദേഹം തയ്യാറല്ല. അദ്ദേഹം തമിഴിൽ ബജറ്റ് വായിച്ചപ്പോൾ പലയിടത്തും തെറ്റുകൾ വരുത്തി. ഒരു ധനമന്ത്രി അത് കൃത്യമായി വായിക്കാൻ അറിഞ്ഞിരിക്കണം," അദ്ദേഹം പറഞ്ഞു.
മന്ത്രിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ബി.ജെ.പി, അദ്ദേഹം തമിഴ് ഭാഷയെ അപമാനിച്ചുവെന്ന് ആരോപിക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
"നിങ്ങൾ ജന്മനാ ഏത് മതത്തിൽപ്പെട്ടയാളായാലും ശരി, വൈകാരികമായും സ്വത്വപരമായും നമ്മളെല്ലാവരും തമിഴരാണെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ സ്വന്തം പാർട്ടി നേതൃത്വം തന്നെ നിയമസഭയിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടില്ലേ? അതിനാൽ നിങ്ങളുടെ മതം നിങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ തെറ്റില്ല. എന്നാൽ തമിഴ് ഭാഷയെ അപമാനിക്കുന്നത് ഞങ്ങൾക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ, വികാരാധീനമായ ഒരു നിമിഷത്തിൽ തമിഴ് ഭാഷയ്‌ക്കെതിരെ നിങ്ങൾ നടത്തിയ തെറ്റായ പരാമർശങ്ങൾക്ക് പരസ്യമായി മാപ്പ് പറയണം!" തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

