Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴക തെരഞ്ഞെടുപ്പ്:...

തമിഴക തെരഞ്ഞെടുപ്പ്: കോടികൾ വാരിവിതറി രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും

text_fields
bookmark_border
തമിഴക തെരഞ്ഞെടുപ്പ്: കോടികൾ വാരിവിതറി രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും
cancel

ചെ​ന്നൈ: ത​മി​ഴ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തേ​ർ​ത​ലു​ക​ൾ (തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ) ഉ​ത്സ​വ​മാ​ണ്. പ​ണം വാ​രി​വി​ത​റു​ന്ന ആ​ഘോ​ഷ​വേ​ള​ക​ളാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ ജ​യ​ല​ളി​ത​യു​ടെ​യും സ്റ്റാ​ലി​ന്റെ​യും ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഓ​രോ വീ​ട്ടി​ലും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു.

സ്റ്റീ​ൽ പാ​ത്ര​ങ്ങ​ൾ, വെ​ള്ളി കൊ​ലു​സ്, പ്ര​ഷ​ർ കു​ക്ക​റു​ക​ൾ, ഹോ​ട്ട്ബോ​ക്സ്, കു​ട​ക​ൾ, വാ​ട്ട​ർ ബോ​ട്ടി​ലു​ക​ൾ, ഫ്ലാ​സ്ക്, സാ​രി, മു​ണ്ട് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന ഗി​ഫ്റ്റ് പാ​ക്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടൊ​പ്പം അ​ത​ത് പാ​ർ​ട്ടി​ക​ളു​ടെ നോ​ട്ടീ​സു​ക​ളും ല​ഘു​ലേ​ഖ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​രോ ഗി​ഫ്റ്റ് പാ​ക്കി​നും 3000 രൂ​പ മു​ത​ൽ 5000 രൂ​പ വ​രെ വി​ല​മ​തി​ക്കും. ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ടെ​മ്പോ വാ​നു​ക​ളി​ലു​മാ​യി സ​മ്മാ​ന​പ്പൊ​തി​ക​ൾ എ​ത്തി​ച്ചാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഇ​വ വി​ത​ര​ണം ചെ​യ്ത​ത്. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും റൊ​ക്കം പ​ണ​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു. ഒ​രാ​ൾ​ക്ക് 300 മു​ത​ൽ 500 വ​രെ രൂ​പ​യാ​ണ് ന​ൽ​കു​ക. പ​താ​ക​ക​ളേ​ന്തി സ്ക്വാ​ഡ് വ​ർ​ക്കി​ന് പോ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് 500 രൂ​പ​യും പു​രു​ഷ​ന്മാ​ർ​ക്ക് 800 രൂ​പ​യും ന​ൽ​കും. മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വൈ​കീ​ട്ട് മ​ദ്യ​ക്കു​പ്പി​ക​ളും വി​ത​ര​ണം ചെ​യ്യും.

സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​രോ തെ​രു​വു​ക​ളി​ലും എ​ത്തു​മ്പോ​ൾ ത​മി​ഴ് ആ​ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ത്രീ​ക​ൾ ​താ​ല​ത്തി​ൽ മ​ഞ്ഞ​ളും കു​ങ്കു​മ​വും ക​ല​ക്കി​യ വെ​ള്ള​ത്തി​ൽ വെ​റ്റി​ല​​യും മു​ള​കും വെ​ച്ച് ആ​ര​തി ഉ​ഴി​ഞ്ഞ് പൊ​ട്ടു​തൊ​ട്ട് വ​ര​വേ​ൽ​ക്കും. ഇ​തി​ന് ഓ​രോ സ്ത്രീ​ക്കും 200 രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ ബൂ​ത്ത്​​ത​ല സ്​​ക്വാ​ഡു​ക​ൾ ഒാ​രോ വീ​ട്ടി​ലും ക​യ​റി വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി പ​ണം ക​വ​റി​ലാ​ക്കി ഏ​ൽ​പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.

ഒാ​രോ വോ​ട്ടി​നും 500 രൂ​പ മു​ത​ൽ 3000 രൂ​പ വീ​ത​മാ​ണ്​ ന​ൽ​കു​ന്ന​ത്. ഡി.​എം.​കെ, അ​ണ്ണാ ഡി.​എം.​കെ ക​ക്ഷി​ക​ൾ​ക്ക് ഇ​തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ട്. ഇ​രു മു​ന്ന​ണി​ക​ളും പ​ണം ന​ൽ​കും. വോ​ട്ട​ർ​മാ​ർ കാ​ശ് വാ​ങ്ങി ഇ​ഷ്ട​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യും. പ​ണം കി​ട്ടാ​ത്ത വോ​ട്ട​ർ​മാ​ർ പ്രാ​ദേ​ശി​ക പാ​ർ​ട്ടി ഓ​ഫി​സു​ക​ളി​ൽ ചെ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. തെ​ര​െ​ഞ്ഞ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കോ​ടി​ക​ളു​ടെ പ​ണ​വും മ​ദ്യ​വു​മാ​ണ് ഒ​ഴു​ക്കു​ക. മു​ഖ്യ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ഓ​രോ മ​ണ്ഡ​ല​ത്തി​ലും 25 കോ​ടി മു​ത​ൽ 100 കോ​ടി രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ത​ന്നെ വി​വി​ധ സ്​​കീ​മു​ക​ളി​ലൂ​ടെ വോ​ട്ട​ർ​മാ​രു​ടെ കീ​ശ​യി​ൽ പ​ണ​മെ​ത്തി​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്​ ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തി​ൽ കാ​ണു​ന്ന​ത്.



ആരാധകർക്കിടയിലേക്ക് സൈക്കിൾ ചവിട്ടി വിജയ് റോഡ് ഷോ

ചെ​ന്നൈ: ക​ന്യാ​കു​മാ​രി​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം(​ടി.​വി.​കെ) അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​ക്ക് സൈ​ക്കി​ൾ ച​വി​ട്ടി റോ​ഡ്ഷോ ന​ട​ത്തി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ക​ന്യാ​കു​മാ​രി മ​ഹാ​ധ​ന​പു​രം റൗ​ണ്ടാ​ന പ​രി​സ​ര​ത്ത് തു​റ​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ൽ​നി​ന്ന് താ​ഴെ​യി​റ​ങ്ങി​യ വി​ജ​യ് പൊ​ടു​ന്ന​നെ സൈ​ക്കി​ളെ​ടു​ത്ത് വി​സി​ലൂ​തി​ക്കൊ​ണ്ട് ആ​രാ​ധ​ക​ർ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ക​ർ സു​ര​ക്ഷാ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്ത് വി​ജ​യ്ക്ക് സ​മീ​പ​മെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. പൊ​ലീ​സും വി​ജ​യു​ടെ സ്വ​കാ​ര്യ സു​ര​ക്ഷാ​ഭ​ട​ൻ​മാ​രും ചേ​ർ​ന്ന് സു​ര​ക്ഷാ​വ​ല​യം ഒ​രു​ക്കി.

റോ​ഡ്ഷോ കാ​ര​ണം ക​ന്യാ​കു​മാ​രി​യി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പി​ന്നീ​ട് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത വി​ജ​യ് പ​തി​വു​പോ​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഡി.​എം.​കെ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ ക്ഷേ​മ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​മെ​ന്നും ഇ​തി​നാ​യി ആ​ധാ​ർ കാ​ർ​ഡ് മാ​തൃ​ക​യി​ൽ പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

തമിഴ്നാട്ടിൽ സ്ലിപ് വിതരണം തുടങ്ങി

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ ആഭിമുഖ്യത്തിൽ വോട്ടർമാർക്കുള്ള ബൂത്ത് സ്ലിപ് വിതരണം ഞായറാഴ്ച ആരംഭിച്ചു. 75,097 ബൂത്തുകളാണുള്ളത്. ഓരോ ബൂത്തിലും ബി.എൽ.ഒമാരുടെ നേതൃത്വത്തിലാണ് സ്ലിപ് വിതരണം നടത്തുക.










Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilnadutamilnadu electionPoliticalNews
News Summary - Tamil Nadu elections: Political parties and candidates splash out crores
Next Story