Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത് വിദ്യാർഥി മരിച്ച നിലയിൽ; ജാതി വിവേചനത്തിലും സഹപാഠികൾ മിണ്ടാത്തതിലും മനംനൊന്തെന്ന് കുടുംബം

text_fields
bookmark_border
suicide
cancel

ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പ്ലസ് വൺ വിദ്യാർഥിയായ ദലിത് ബാലനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂജാ അവധിക്കുശേഷം സ്കൂളിൽ തിരിച്ചെത്തിയ ദിവസമാണ് സംഭവം. സ്കൂളിൽ ജാതിവിവേചനം നേരിട്ടതിനെത്തുടർന്ന് മകൻ മാനസികപ്രയാസത്തിലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. മരണം ആത്മഹത്യയാണെന്ന നിലയിൽ അന്വേഷിക്കുന്നതിനൊപ്പം വിവേചനാരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

കുടുംബത്തിന്റെ പരാതി പ്രകാരം, സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് നേരെ സഹപാഠികളിൽ നിന്നും ചില അധ്യാപകരിൽ നിന്നും കടുത്ത വിവേചനമുണ്ടായതായി പറയുന്നുണ്ട്. കുടുംബത്തിന്റെ ജാതിയും ഭക്ഷണശീലങ്ങളും മുൻനിർത്തി കുട്ടിയെ സഹപാഠികൾ അകറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കൾ ആരോപിച്ചു. കൂട്ടുകാർ സംസാരിക്കാതായതോടെ കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ആത്മഹത്യക്ക് തൊട്ടുമുമ്പ് കുടുംബം സ്കൂൾ അധികാരികളെ സമീപ്പിച്ചിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളോ പിന്തുണയോ ഉണ്ടായില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

കുട്ടിയുടെ മരണത്തെ തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ എന്നിവരുടെ പങ്ക് അടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ആവശ്യമെങ്കിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോയമ്പത്തൂരിലെ സ്കൂളുകളിൽ ഇത്തരം ജാതിവിവേചനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ദലിത് വിദ്യാർഥിക്ക് നേരെ സ്കൂൾ അധികാരികളുടെ ഭാഗത്തുനിന്നും അപമാനകരമായ പെരുമാറ്റങ്ങൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu Dalit Student Found Dead, Parents Allege Caste Bias At School
Next Story