കാലിനു മുകളിൽ കാൽ കയറ്റിവെച്ചതിന് ദലിത് യുവാവിന് വെേട്ടറ്റു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തേനിക്ക് സമീപം കാലിന് മുകളിൽ കാൽ കയറ്റിവെച്ച് വീട്ടുമുറ്റത്ത് മൊബൈൽഫോണിൽ പാട്ട് കേട്ടുകൊണ്ടിരുന്ന ദലിത് യുവാവിന് വെേട്ടറ്റു. സുന്ദറിനെയാണ് (25) തലക്ക് വെേട്ടറ്റ നിലയിൽ തേനി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗ്രാമത്തിലെ മേൽജാതിക്കാരനായ എം. കണ്ണൻ അതുവഴി വന്നപ്പോഴാണ് സുന്ദർ കാലിനുമുകളിൽ കാൽ കയറ്റിവെച്ചിരിക്കുന്നത് കണ്ടത്. പ്രകോപിതനായ കണ്ണൻ ഇതിനെ ചോദ്യം ചെയ്തു. വാക്കേറ്റത്തിനുശേഷം കണ്ണൻ വീട്ടിൽ പോയി അരിവാളെടുത്തുകൊണ്ടുവന്ന് കൊല്ലുമെന്ന് പറഞ്ഞ് സുന്ദറിെൻറ തലക്ക് െവട്ടി. കണ്ണെൻറ മകൻ മനോജും സുന്ദറിനെ മർദിച്ചു.
പിന്നീട് രക്തം വാർന്നൊഴുകിയനിലയിൽ സമീപവാസികൾ സുന്ദറിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണനും മകൻ മനോജും ഒളിവിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
