Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്​ കസ്​റ്റഡി...

തമിഴ്​നാട്​ കസ്​റ്റഡി മരണം; ബെന്നിക്​സും പിതാവും ആറ്​ മണിക്കൂർ ക്രൂരമർദനത്തിനിരയായെന്ന്​ സി.ബി.ഐ

text_fields
bookmark_border
തമിഴ്​നാട്​ കസ്​റ്റഡി മരണം; ബെന്നിക്​സും പിതാവും ആറ്​ മണിക്കൂർ ക്രൂരമർദനത്തിനിരയായെന്ന്​ സി.ബി.ഐ
cancel

ചെന്നൈ: തമിഴ്​നാട്ടിൽ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച ജയരാജും മകൻ ബെന്നിക്​സും ക്രൂരമർദനത്തിനിരയായെന്ന്​ സി.ബി.ഐ. ആറ്​ മണിക്കൂർ നേരം ഇരുവരേയും പൊലീസ്​ മർദിച്ചു. ഫോറൻസിക്​ തെളിവുകളിൽ നിന്ന്​ പൊലീസ്​ സ്​റ്റേഷനിലെ ചുമരുകളിൽ രക്​തക്കറ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്നും സി.ബി.ഐ അറിയിച്ചു.

രാത്രി 7.45 തുടങ്ങിയ മർദനം പുലർച്ചെ മൂന്ന്​ മണിക്കാണ്​ അവസാനിപ്പിച്ചത്​. ഇടവേളകളെടുത്തായിരുന്നു ഇരുവരേയും പൊലീസ്​ മർദിച്ചത്​. ഇരുവർക്കുമെതി​​രെ വ്യാജ കേസാണ്​ എടുത്തതെന്നും ബെന്നിക്​സും ജയരാജും ലോക്​ഡൗൺ നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും സി.ബി.ഐയുടെ എഫ്​.ഐ.ആറിലുണ്ട്​.

ഇരുവരുടേയും മരണത്തിന്​ ശേഷം തെളിവുകൾ പൊലീസ്​ നശിപ്പിച്ചു. രക്​തംപുരണ്ട ബെന്നിക്​സി​േൻറയും ജയരാജി​േൻറയും ഷർട്ടുകൾ സർക്കാർ ആശുപത്രിയിലെ കുപ്പതൊട്ടിയിൽ ഉപേക്ഷിക്കുകയാണ്​ പൊലീസ്​ ചെയ്​തതെന്നും സി.ബി.ഐ വ്യക്​തമാക്കിയിട്ടുണ്ട്​. ജൂൺ 19ന്​ കടയടക്കാൻ 15 മിനിട്ട്​ വൈകി​യെന്ന്​ ആരോപിച്ചാണ്​ ജയരാജിനേയും ബെന്നിക്​സിനേയും കസ്​റ്റഡിയിലെടുത്തത്​. കസ്​റ്റഡിയിലെ മർദനത്തിൽ ഇരുവരും മരിച്ചു. തുടർന്ന്​ തമിഴ്​നാട്​ പൊലീസിനെതിരെ വലിയ ജനരോക്ഷം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIcustodial deathTamil Nadu
News Summary - Tamil Nadu Custodial Deaths: CBI Says Father-Son Beaten From 7:45 pm-3 am
Next Story