തമിഴ്നാട്ടിൽ ഇന്ന് 25,317 പേർക്ക് കോവിഡ്; 483 മരണം, ആകെ മരണം കാൽലക്ഷം പിന്നിട്ടു
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 25,317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2,88,702 ആയി. 483 പേരാണ് ഇന്ന് മാത്രം മരിച്ചത്. ആകെ മരണസംഖ്യ 25,205 ആയി.
32,263 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസം 26,513 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 490 പേർ മരിക്കുകയും ചെയ്തിരുന്നു.
COVID19 | Tamil Nadu reports 25,317 new cases, 483 deaths and 32,263 recoveries today; active cases stand at 2,88,702 pic.twitter.com/7VdInYmKHX
— ANI (@ANI) June 2, 2021
കേരളത്തിൽ ഇന്ന് 19,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. 29,708 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

