Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിനു മുകളിൽ ചാടിക്കയറിയ കോൺസ്റ്റബിളുമായി ലഹരിക്കടത്ത് സംഘം സഞ്ചരിച്ചത് 40 കിലോമീറ്റർ, പിന്തുടർന്ന് സാഹസികമായി പിടികൂടി പൊലീസ് -വിഡിയോ

text_fields
bookmark_border
കോവിൽപാളയം സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് ഹീറോയായത്
കാറിനു മുകളിൽ ചാടിക്കയറിയ കോൺസ്റ്റബിളുമായി ലഹരിക്കടത്ത് സംഘം സഞ്ചരിച്ചത് 40 കിലോമീറ്റർ, പിന്തുടർന്ന് സാഹസികമായി പിടികൂടി പൊലീസ് -വിഡിയോ
cancel
camera_alt

കാറിന് മുകളിൽ കയറിപ്പിടിച്ച വേൽമുരുകനുമായി അമിതവേഗതയിൽ പായുന്ന കാർ


കോയമ്പത്തൂർ: ലഹരിക്കടത്ത് പിടികൂടാൻ ജീവൻപോലും പണയംവെച്ച് പൊലീസുകാരൻ കാറിന് മുകളിൽ കിടന്നത് 40 കിലോമീറ്റർ. കോയമ്പത്തൂർ കോവിൽപാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് (42) കർതവ്യനിർവഹണത്തിൽ ഉദാത്ത മാതൃക തീർത്തത്. രാജസ്ഥാൻ സ്വദേശികളായ മൂന്നുപേരെ 300 കിലോ നിരോധിത ലഹരി ഉൽപന്നങ്ങളുമായി പിടികൂടാനായത് വേൽമുരുകന്റെ സാഹസിക കാർ ചേയ്സിങ് വഴിയാണ്.

ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനും അസിസ്റ്റന്റ് ഇൻസ്പെക്ടർ വിഘ്നേഷും ഉൾപ്പെടുന്ന സംഘം കോവിൽ പാളയത്തിനടുത്ത് ഞായറാഴ്ച രാവിലെ പതിവ് വാഹന പരിശോധന നടത്തുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം.

കർണാടകയിൽനിന്ന് വന്ന ആഢംബര കാർ തടഞ്ഞുനിർത്തിയ ഇൻസ്പെക്ടർ വിഘ്നേഷ് ഡിക്കി തുറന്ന് സാധനങ്ങൾ പരിശോധിക്കാൻ ശ്രമിച്ചു. ഈ സമയത്ത് കാറിലുണ്ടായിരുന്ന മൂന്നുപേർ പൊലീസുകാരനെ തള്ളിമാറ്റി കാറിന്റെ വാതിലുകൾ അടച്ചു. പെട്ടെന്നുള്ള നീക്കത്തിൽ അമ്പരന്നെങ്കിലും അതിവേഗത്തിൽ മുന്നോട്ടെടുത്ത കാറിന് മുകളിലേക്ക് വേൽമുരുകൻ ചാടിക്കയറി. വാഹനത്തിന്റെ മുകളിലെ കാരിയർ കമ്പിയിൽ പിടിത്തം കിട്ടിയ വേൽമുരുകൻ കാർ നിർത്താൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും അമിതവേഗതയിൽ ഓടിച്ചുപോകുകയായിരുന്നു. വിലാങ്കുറിച്ചി, കാലാപട്ടി, ചിത്ര വഴി കണിയൂർ ടോൾ ബൂത്തിലെത്തിയ കാർ ബാരിയറുകളും മറികടന്ന് മുന്നോട്ടുകുതിച്ചു.

പൊലീസിനെ താഴെ തള്ളിയിടാൻ വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചെങ്കിലും സാധിച്ചില്ല. മറ്റു പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചതോടെ നിരവധി പൊലീസ് വാഹനങ്ങളും ആംബുലൻസുകളും കാറിനെ പിന്തുടർന്നു. ഒടുവിൽ അവിനാശിയിലെത്തിയ കാറിനെ അന്നപൂർണ ഹോട്ടലിന് സമീപം ആംബുലൻസുകളും പൊലീസ് വാഹനങ്ങളും ചേർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കാർ നിർത്തിയ ഉടൻ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് പിടികൂടി. രക്ഷപ്പെട്ട മറ്റ് രണ്ടുപേരെ അവിനാശി പൊലീസ് പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ ബംഗളൂരുവിൽനിന്നാണ് 300 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. കാറിന്റെ മേൽക്കൂരയിൽ തൂങ്ങിക്കിടന്ന് ലഹരിക്കടത്തുകാരെ പിടികൂടാൻ സഹായിച്ച ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ധീരതയെ മന്ത്രി സമ്പത്ത് കുമാർ വിഡിയോ കോൾ വഴി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu Cop Clings To Car Roof In 40-Km Chase To Catch Gutkha Smugglers
Next Story