Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് യുടെ നിക്ഷേപം തേടിയ യാത്രയിൽ റേസ്’ മാത്രം?

text_fields
bookmark_border
വിജയ് യുടെ നിക്ഷേപം തേടിയ യാത്രയിൽ റേസ്’ മാത്രം?
cancel

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് യു​ടെ ല​ണ്ട​ൻ സ​ന്ദ​ർ​ശ​നം രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ൽ. സം​സ്ഥാ​ന​ത്തേ​ക്ക് നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നാ​ണ് ല​ണ്ട​ൻ യാ​ത്ര​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ, സി​ൽ​വ​ർ​സ്റ്റോ​ൺ മോ​ട്ടോ​ർ റേ​സി​ങ് സ​ർ​ക്യൂ​ട്ടി​ലെ സ​ന്ദ​ർ​ശ​ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

സെ​പ്റ്റം​ബ​ർ 10ന് ​ല​ണ്ട​നി​ലേ​ക്കു​പോ​യ വി​ജ​യ് 17ന് ​മ​ട​ങ്ങി​യെ​ത്തും. മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ട്. സി​ൽ​വ​ർ​സ്റ്റോ​ണി​ലെ റേ​സ് ക​ൺ​ട്രോ​ൾ, റേ​സ് സ​ർ​ക്യൂ​ട്ട് സൗ​ക​ര്യ​ങ്ങ​ൾ വി​ജ​യ് പ​രി​ശോ​ധി​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര റേ​സു​ക​ൾ​ക്കാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ, പ്ര​വ​ർ​ത്ത​ന സം​വി​ധാ​നം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ചെ​യ്തു.

ന​ട​നും കാ​ർ റേ​സി​ങ് താ​ര​വു​മാ​യ അ​ജി​ത് കു​മാ​റി​നെ​യും സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ക​ണ്ടു. നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നാ​ണ് യാ​ത്ര​യെ​ന്ന് പ​റ​ഞ്ഞി​ട്ടും ഇ​തു​വ​രെ നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​ക്കാ​ഴ്ച​ക​ളു​ടെ​യോ നി​ക്ഷേ​പ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ​യോ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ണ്ണാ ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി വി​മ​ർ​ശി​ച്ചു.

'യാ​ത്രാ​ചെ​ല​വ്, വി​ജ​യ്ക്കൊ​പ്പം പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ, സ​ർ​ക്കാ​ർ പ​ണം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​നും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്ര ഔ​ദ്യോ​ഗി​ക​മാ​ണെ​ങ്കി​ൽ ആ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി, എ​ത്ര നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്നു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ടി.​വി.​കെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ല​ഭി​ച്ച നി​ക്ഷേ​പ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള​ട​ങ്ങി​യ ധ​വ​ള​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഷ​ൺ​മു​ഖം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​നും ഡി.​എം.​കെ വ​ക്താ​വ് ടി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​നും വി​ജ​യ് യു​ടെ ല​ണ്ട​ൻ സ​ന്ദ​ർ​ശ​ന​ത്തെ വി​മ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വി​ജ​യ്ക്കൊ​പ്പം ന​ടി തൃ​ഷ നി​ൽ​ക്കു​ന്ന​തി​ന്റെ വി​ഡി​യോ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu CM Vijay's London Visit Sparks Political Row
Next Story