ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ 'ഇൻഡ്യ' മുന്നണിക്കൊപ്പം അണിനിരന്ന് വിജയ്യുടെ പാർട്ടി
text_fieldsരാഹുൽ ഗാന്ധി, വിജയ്
ചെന്നൈ: വോട്ടർപട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ) ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ 'ഇൻഡ്യ' മുന്നണി ചെന്നൈയിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ മാർച്ചിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും പങ്കെടുത്തു. ഒക്ടോബർ 3-ന് 'ഇൻഡ്യ' മുന്നണിയുടെ ഭാഗമായ ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരായ ദേശീയ പ്രക്ഷോഭങ്ങളിൽ ടി.വി.കെ നേരിട്ട് അണിനിരക്കുന്നത് ഇതാദ്യമായാണ്.
കോൺഗ്രസ് എം.പി ബി. മാണിക്കം ടാഗോർ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ എഗ്മോറിലെ ലാംഗ്സ് ഗാർഡൻ റോഡിലാണ് 'ജനാധിപത്യ സംരക്ഷണ' സംയുക്ത ധർണ്ണ അരങ്ങേറിയത്. മുന്നണിയിലെ ഏഴ് ഘടകകക്ഷികളുടെയും പ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധത്തിൽ ടി.വി.കെ നേതാവും തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായ എ. രാജ്മോഹൻ, വി.സി.കെ അധ്യക്ഷൻ തോൽ തിരുമാവളവൻ എം.പി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈക്കോ എന്നിവർ മുന്നിൽ നിന്നു.
'തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ചട്ടുകം'; വിജയ് വസന്ത് എം.പി
തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ താല്പര്യങ്ങൾക്ക് വേണ്ടി പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും സി.ഇ.സി ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും കോൺഗ്രസ് എം.പി വിജയ് വസന്ത് ആവശ്യപ്പെട്ടു:
"ഗ്യാനേഷ് കുമാറിന്റെ രാജിയിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയാണ്. ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷൻ ശ്രമിക്കുന്നത്, ഇത് അത്യന്തം ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളുടെ ശബ്ദം കേൾക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ഈ ജനകീയ പോരാട്ടത്തിന് കൂടുതൽ കരുത്തുപകരാനാണ് തമിഴ്നാട് ഭരിക്കുന്ന ടി.വി.കെയും ഇന്ന് ഞങ്ങളോടൊപ്പം സമരമുഖത്ത് അണിനിരന്നത്."
— വിജയ് വസന്ത് മാധ്യമങ്ങളോട് പറഞ്ഞു.
അന്തിമമായി നീതിയും ജനാധിപത്യവും വിജയിക്കുമെന്ന് വി.സി.കെ നേതാവ് എസ്.എസ്. ബാലാജി പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി സമരം ചെയ്തപ്പോൾ അനുകൂല തീരുമാനം ഉണ്ടായത് അദ്ദേഹം ഓർമിപ്പിച്ചു. ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണി യോഗം ചേരുമ്പോൾ ടി.വി.കെയുടെ മുന്നണി പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ്-ഡി.എം.കെ പോര് രൂക്ഷം; സമരം ബഹിഷ്കരിച്ച് ഡി.എം.കെ
തമിഴ്നാട് രാഷ്ട്രീയത്തിൽ കോൺഗ്രസും ഡി.എം.കെയും തമ്മിൽ നിലനിൽക്കുന്ന ഭിന്നതകൾ കൂടുതൽ മറനീക്കി പുറത്തുവരുന്നതിനും ചെന്നൈയിലെ സമരം സാക്ഷ്യം വഹിച്ചു. കോൺഗ്രസ് നേതൃത്വം നൽകിയ പ്രക്ഷോഭത്തിൽ നിന്ന് ഡി.എം.കെ പൂർണമായും വിട്ടുനിന്നു. കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്ന് ഡി.എം.കെ നേതൃത്വം കുറ്റപ്പെടുത്തിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള വിള്ളൽ കൂടുതൽ വ്യക്തമായി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്ദീൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ, സി.പി.ഐ (എം.എൽ) ലിബറേഷൻ സംസ്ഥാന സെക്രട്ടറി പാലാ ആസൈതമ്പി, എ.ഐ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

