Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് പ്രക്ഷോഭം പടരുന്നതിനിടെ ചെന്നൈയിൽ വിജയ്‌-രാഹുൽ ഗാന്ധി കൂടിക്കാഴ്ച

text_fields
bookmark_border
രാജ്യത്ത് പ്രക്ഷോഭം പടരുന്നതിനിടെ ചെന്നൈയിൽ വിജയ്‌-രാഹുൽ ഗാന്ധി കൂടിക്കാഴ്ച
cancel

ചെന്നൈ: ഡൽഹിയിലെ ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം കനക്കുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച നീലങ്കരയിലെ വിജയ്‌യുടെ വസതിയിൽ രാഹുൽ ഗാന്ധിക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും വേണ്ടിയൊരുക്കിയ ഉച്ചഭക്ഷണ വിരുന്നിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. സഖ്യ കക്ഷികൾ തമ്മിലുള്ള ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് വിരുന്നൊരുക്കിയത്. ഒക്ടോബർ ആറിന് മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) നേതൃത്വത്തിൽ സഖ്യം വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.

നേരത്തെ, ചെന്നൈ വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിക്ക് ടി.എൻ.സി.സി പ്രസിഡൻറ് മാണിക്കം ടാഗോറും മറ്റ് പാർട്ടി പ്രവർത്തകരും ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു. പിന്നാലെ രാഹുലും കോൺഗ്രസ് നേതാക്കളും വിജയ്‌യുടെ വസതിയിലെത്തി.

ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴാണ് രാഹുലിന്‍റെ ഈ കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് സി.ജെ.പി പ്രതിഷേധത്തിന് പിന്തുണ നൽകിയിട്ടുണ്ട്. എന്നാൽ, ഇതേ വിഷയത്തിൽ ചെന്നൈയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ടി.വി.കെ. സർക്കാർ നടപടി സ്വീകരിച്ചിരുന്നു.

വിജയ്‌യുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസിന്റെ 'വോയ്‌സ് ഓഫ് സ്റ്റുഡൻറ്‌സ്' (മനവർഗലിൻ കുറൽ) കാമ്പയിനിൻറെ ഭാഗമായി വിദ്യാർത്ഥികളുമായി സംവദിക്കും. വൈകുന്നേരം അഞ്ച് മണിക്ക് ഐലൻഡ് ഗ്രൗണ്ടിലാണ് പരിപാടി. ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം, പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, വിദ്യാഭ്യാസ ഫണ്ടിലെ കുറവ്, വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള എന്നീ വിഷയങ്ങളിലാണ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളോട് സംവദിക്കുന്നത്.

അതേസമയം, ജന്തർമന്തറിലെ സമരക്കാർക്കെതിരെയുള്ള പൊലീസിന്റെ നരനായാട്ട് തുടരുകയാണ്. മമത ബാനർജി, യോഗേന്ദ്ര യാഥവ് അടക്കമുള്ള പ്രധാന നേതാക്കളെയെല്ലാം ഇൻഫോപാർക്ക്, ഐ.എൻ.എ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധത്തിലേക്ക് നീങ്ങിയ രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കൂട്ടത്തോടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ, സി.പി.ഐ (എം.എൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരും പൊലീസ് കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയി.

നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കളെ കയറ്റിക്കൊണ്ടുപോയ പോലീസ് ബസ് തടഞ്ഞ് എ.എ.പി, സി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തെരുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ശക്തമായ സംഘർഷമാണ് നിലവിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu CM Vijay hosts Rahul Gandhi at Neelankarai, reinforces alliance bonhomie
Next Story