Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mk stalin
cancel

റോഡ് അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ്; വീണ്ടും കൈയ്യടി നേടി സ്റ്റാലിൻ

text_fields
bookmark_border

ചെന്നൈ: റോഡ് അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് റോഡപകടങ്ങൾക്കിരയാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

'റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുകയും ഗോൾഡൻ അവറിനുള്ളിൽ അവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകൾക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് അവാർഡും നൽകും'-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറിനുള്ളിൽ സൗജന്യ ചികിത്സ നൽകുന്ന 'ഇന്നുയിർ കാപ്പോം' എന്ന പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളും ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെയുള്ള 609 ആശുപത്രികളിൽ ഗോൾഡൻ അവറിനുള്ളിൽ വൈദ്യസഹായം നൽകുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമായി പ്രത്യേക ശൃംഖല സജ്ജീകരിച്ചിട്ടുണ്ട്.

പദ്ധതി പ്രകാരം മികച്ച ചികിത്സക്കൊപ്പം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയ​ുടെ പരിരക്ഷയും ലഭിക്കും. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കും അല്ലാത്തവർക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും. അപകടത്തിൽപ്പെട്ട തമിഴ്‌നാട്ടുകാർക്കും സംസ്ഥാനം സന്ദർശിക്കുന്ന മറ്റുള്ളവർക്കും ആദ്യ 48 മണിക്കൂറിനുള്ളിൽ സൗജന്യ വൈദ്യസഹായം നൽകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu CM Stalin announces cash reward for who helping road accident victims
Next Story