Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​റ്റാലിൻ...

സ്​റ്റാലിൻ പ്രധാനമന്ത്രിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടും

text_fields
bookmark_border
സ്​റ്റാലിൻ പ്രധാനമന്ത്രിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെടും
cancel

ന്യൂഡൽഹി: തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന്​ കൂടിക്കാഴ്​ച നടത്തും. മുഖ്യമന്ത്രിയായതിന്​ ശേഷം ആദ്യമായാണ്​ സ്​റ്റാലിൻ ഡൽഹിയിലെത്തുന്നത്​. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സ്​റ്റാലിൻ മോദിയോട്​ ആവശ്യപ്പെടും.

ഇതിനൊപ്പം നീറ്റ്​ പരീക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും. ഇത്​ രണ്ടും ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്​ദാനങ്ങളായിരുന്നു. കോവിഡ്​ പശ്​ചാത്തലത്തിൽ നീറ്റ്​ പരീക്ഷ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജൂൺ ഏഴിന്​ സ്​റ്റാലിൻ മോദിക്ക്​ കത്തയച്ചിരുന്നു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി പരീക്ഷ മാറ്റണമെന്നായിരുന്നു അദ്ദേഹത്തി​െൻറ ആവശ്യം.

തമിഴ്​നാടിന്​ കൂടുതൽ വാക്​സിൻ നൽകണമെന്ന അഭ്യർഥനയും സ്​റ്റാലിൻ നടത്തും. ചെങ്കൽപേട്ടിലെ എച്ച്​.എൽ.എൽ ബയോടെക്കിൽ ഇൻറഗ്രേറ്റഡ്​ വാക്​സിൻ കോംപ്ലക്​സ്​ നിർമിക്കുന്നതിലും ചർച്ചയുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk stalin
News Summary - Tamil Nadu CM MK Stalin to meet PM Modi today, likely to press for abolition of NEET and repeal of farm laws
Next Story