ചെന്നൈ: തൂത്തുക്കുടിയിൽ 13 പേരുടെ മരണത്തിന് ഇടയാക്കിയ പൊലീസ് വെടിവെപ്പിൽ വിശദീകരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് പൊലീസ് ജനകൂട്ടത്തിന് നേരെ വെടിവെച്ചതെന്ന് പളനിസ്വാമി പറഞ്ഞു.
പ്രതിഷേധക്കാരിൽ ചിലർ പൊലീസിന് നേരെ ആക്രമണം നടത്തി. ഈ സന്ദർഭത്തിൽ സ്വയംരക്ഷക്ക് വേണ്ടി പ്രതിരോധിക്കുക സ്വഭാവികമാണ്. പൊലീസ് അവരുടെ ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും പളനിസ്വാമി വ്യക്തമാക്കി.
മുഴുവൻ പ്രശ്നങ്ങൾക്കും കാരണക്കാർ ചില രാഷ്ട്രീയ പാർട്ടികളാണ്. സർക്കാരിതര സംഘടനകളും സാമൂഹ്യ വിരുദ്ധ ശക്തികളും പ്രതിഷേധക്കാർക്ക് പിന്നിലുണ്ട്. തെറ്റായ മാർഗത്തിലൂടെയുള്ള പ്രതിഷേധമാണ് തൂത്തുക്കുടിയിൽ അരങ്ങേറുന്നതെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടി.