Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് 'വൈ' കാറ്റഗറി സുരക്ഷ

text_fields
bookmark_border
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് വൈ കാറ്റഗറി സുരക്ഷ
cancel
camera_alt

കെ. അണ്ണാമലൈ

Listen to this Article

ചെന്നൈ: തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈക്ക്​ 'വൈ' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. മാവോവാദികളുടെയും മതതീവ്രവാദികളുടെയും ഭീഷണി നേരിടുന്നതായ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ കേന്ദ്ര സേനയായ സി.ആർ.പി.എഫിന്‍റെ പ്രത്യേക സുരക്ഷ ലഭ്യമാക്കുന്നത്​.

ഫെബ്രുവരിയിൽ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് നേരെ മൂന്ന് പെട്രോൾ ബോംബുകളെറിഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച്​ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. കർണാടക കേഡറിൽനിന്നുള്ള മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ സിവിൽ സർവിസ് ഉപേക്ഷിച്ച് 2020 ആഗസ്റ്റിൽ ബി.ജെ.പിയിൽ ചേർന്നു.

2021 ജൂലൈയിൽ ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷ സ്ഥാനമേറ്റെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്ക്​ മത്സരിച്ച്​ മികച്ച പ്രകടനം കാഴ്ച​വെച്ചതായാണ്​ പാർട്ടി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu BJP President K. Annamalai ‘Y’ Category Security
Next Story