
അധിക്ഷേപ ട്വീറ്റ്: ബി.ജെ.പി നേതാവ് ജയിലിൽ; ചങ്കിലല്ല ചങ്കൂറ്റത്തിലാണ് കാര്യമെന്ന് നെറ്റിസൺസ്
text_fieldsട്വിറ്ററിൽ 'അപകീർത്തികരമായ പരാമർശങ്ങൾ' നടത്തിയ ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ് സൈബർ ഹരാസ്മെൻറിനാണ് ബിജെപി സംസ്ഥാന പ്രവർത്തക സമിതി അംഗം ആർ. കല്യാണരാമനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ട്വീറ്റുകളുടെ പേരിൽ കല്യാണരാമനെതിരെ നിരവധി പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും അഭിനേത്രി ഡോ. ഷർമിളയേയും ലക്ഷ്യംവച്ചുള്ള ട്വീറ്റുകളാണ് ബി.ജെ.പി നേതാവ് നടത്തിയത്.
ഡി.എം.കെ ധർമ്മപുരി എം.പി സെന്തിൽകുമാർ, വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) പാർട്ടി നേതാവ് മാ ഗോപിനാഥ് എന്നിവർ പരാതികൾ നൽകി. ട്വീറ്റുകൾ വിശകലനം ചെയ്ത ശേഷം പരാതിക്കാരുടെ ആരോപണം ശരിയാണെന്ന് കണ്ടെത്തിയെന്നും പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റംനിലനിൽക്കുന്നുണ്ടെന്നും ചെന്നൈ പോലീസ് പറഞ്ഞു. കല്യാണരാമനെ വിരുഗമ്പാക്കത്ത് നിന്നാണ് പിടികൂടിയത്. ഇയാളെ പിന്നീട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ) (വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കൽ), 505 (2) എന്നീ വകുപ്പുകളാണ് കല്യാണരാമനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചേക്കും.ഭാരതീയ ജനതാ മസ്ദൂർ മഹാസംഘത്തിെൻറ മുൻ ദേശീയ സെക്രട്ടറിയായ കല്യാണരാമൻ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ, ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലീംകളെ ലക്ഷ്യംവച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2016 ലും സമാനമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
'കല്യാണരാമൻ ഒരു പതിവ് കുറ്റവാളിയും സ്ത്രീ പീഡകനുമാണ്. വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ലെന്നും പകരം സ്ത്രീകളെയും രാഷ്ട്രീയ നേതാക്കളെയും അപമാനിക്കുകയാണെന്നും'പരാതിക്കാരനായ ധർമ്മപുരി എം.പി സെന്തിൽകുമാർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ബിജെപിയുടെ കേഡർ എങ്ങനെ പെരുമാറുന്നു എന്നതിെൻറ ഉദാഹരണമാണ് കല്യാണരാമൻ എന്ന് ഡോ: ഷർമിള പറയുന്നു. 'വസ്തുതകളോട് പ്രതികരിക്കാൻ കഴിയാത്ത നിമിഷം അവർ സ്വഭാവഹത്യയിലേക്ക് പോകുന്നു. ഇങ്ങിനെചെയ്താൽ, തങ്ങൾക്കെതിരെ സംസാരിക്കുന്ന സ്ത്രീകൾ പിന്മാറുമെന്ന് അവർ കരുതുന്നു. ഇത് മനഃശാസ്ത്രപരമായ ഭീഷണിയാണ്. അയാൾ ജയിലിൽ കഴിയാൻ അർഹനാണ്. മുമ്പത്തെ കേസിലും അയാൾക്ക് ജാമ്യം ലഭിക്കേണ്ടിയിരുന്നില്ലെന്ന് ഞാൻ കരുതുന്നു. ഇത്തരം ആളുകൾ സമൂഹത്തിൽ വിഷംവമിപ്പിക്കുകയാണ്. അവർ സ്ത്രീകളെ ലക്ഷ്യമിടുന്നു, മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജനം സൃഷ്ടിക്കുന്നു'-ഡോക്ടർ ഷർമിള പറഞ്ഞു.
കല്യാണരാമെൻറ അറസ്റ്റിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലും നിരവധിപേർ രംഗത്തുവന്നു. തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിൻ അധികാരമേറ്റശേഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നവർെക്കതിരേ കർശന നടപടിയാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
