സമാധാന നൊബേലിന് മോദിയെ നോമിനേറ്റ് ചെയ്ത് ബി.ജെ.പി
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്ത് തമിഴ്നാട് ബി.ജെ.പി ഘടകം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് അവതരിപ്പിച്ച മോദിയുടെ പേര് സമാധാനത്തിനുള്ള നൊബേലിന് നാമനിർദേശം ചെയ്തതായി തമിഴ്നാട് ബി.ജെ.പി ഘടകം പ്രസിഡൻറ് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന- ആയുഷ്മാൻ ഭാരത് എന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി രാജ്യത്തിന് സമർപ്പിച്ച മോദിയുടെ പേര് 2019 ലെ സമാധാന നൊബേലിനായി താനും സർവകലാശാലാ വകുപ്പധ്യക്ഷനായ ഭർത്താവ് ഡോ. പി സൗന്ദർരാജനും നിർദ്ദേശിച്ചതായും തമിഴിസൈ അറിയിച്ചു. ഇന്ത്യയിലെ ആരോഗ്യരംഗത്ത് വഴിത്തിരിവായിത്തീരുന്ന പദ്ധതിയാണിതെന്നും അവർ പറഞ്ഞു.
2019 ജനുവരി 31ന് മുമ്പായാണ് നൊബേലിനുള്ള നാമനിർദേശം സമർപ്പിക്കേണ്ടത്. സെപ്തംബർ മുതലാണ് നാമനിർദേശ പ്രക്രിയകൾ ആരംഭിക്കുക. തങ്ങളെ കൂടാതെ ബി.ജെ.പി എം.പിമാരും മോദിയെ നാമനിർദേശം ചെയ്തിട്ടുണ്ടെന്നും തമിഴിസൈ അറിയിച്ചു.
ഞായറാഴ്ചയാണ് കേന്ദ്ര സർക്കാരിെൻറ പുതിയ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ആയുഷ്മാൻ ഭാരത് നരേന്ദ്രമോദി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
