Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമങ്ങൾ 6...

മാധ്യമങ്ങൾ 6 മാസത്തിനുള്ളിൽ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്ന്​ തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷൻ

text_fields
bookmark_border
Annamalai bjp
cancel

ചെന്നൈ: ആറ്​ മാസത്തിനുള്ളിൽ മാധ്യമങ്ങളുടെ നിയന്ത്രണം സ്വന്തം കൈകളിലെത്തുമെന്ന വിവാദ പരാമർശവുമായി ബി.ജെ.പി തമിഴ്​നാട്​ ഘടകം അധ്യക്ഷൻ അണ്ണാമ​ലൈ.

'ഒന്നുകൊണ്ടും പേടിക്കേണ്ട, ആറ്​ മാസത്തിനുള്ളിൽ മാധ്യമങ്ങൾ കൈളിലെത്തുന്നതോടെ മൊത്തം നിയന്ത്രണം ഞങ്ങൾക്കായിരിക്കും. ഒരു മാധ്യമത്തിനും എല്ലാഴ്​പ്പോയും വ്യാജവാർത്ത നൽകാനാവില്ല. ബി.ജെ.പി മുൻ സംസ്​ഥാന അധ്യക്ഷൻ വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ മന്ത്രിയാണ്​. എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ കീഴിലാണ്​. തുടർച്ചയായി പിഴവുകൾ സംഭവിക്കാൻ പാടില്ല. അതിൽ നിങ്ങൾക്ക്​ രാഷ്​ട്രീയം കളിക്കാനാകില്ല' -അണ്ണാമലൈ പറഞ്ഞു.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ സഹമന്ത്രി സ്​ഥാനം ലഭിച്ച മുൻ തമിഴ്​നാട്​ ബി.ജെ.പി അധ്യക്ഷൻ എൽ. മുരുഗനെ കുറിച്ചായിരുന്നു അണ്ണാമലൈയുടെ പരാമർശം​. പാർട്ടി പ്രവർത്തകരെ കാണാനായി അണ്ണാമലൈ കോയമ്പത്തൂരിൽ നിന്ന്​ റോഡ്​ മാർഗം ചെന്നൈ വരെ യാത്ര ചെയ്​ത സംഭവം വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ കാരണമായിരുന്നു. ഇത്​ വലിയ വാർത്തയായിരുന്നു.

ഇതോടെയാണ്​ ഒരു വിഡിയോയിൽ അണ്ണാമലൈ മാധ്യമങ്ങൾ ആറ്​ മാസത്തിനുള്ളിൽ തങ്ങളുടെ നിയന്ത്രണത്തിന്​ കീഴിലാകുമെന്ന്​ പറഞ്ഞത്​. മുൻ ഐ.പി.എസ്​ ഉദ്യോഗസ്​ഥൻ കൂടിയായ അണ്ണാമലൈയുടെ പരാമർശം വിവാദമായി.

അണ്ണാമ​ൈലയുടെ പ്രസ്​താവയെ അപലപിച്ച സംസ്​ഥാന ഐ.ടി മന്ത്രി മനോ തങ്കരാജ് മാധ്യമങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന് പറഞ്ഞു. അണ്ണാമലൈ ഒരു കക്ഷിയെ അനുകൂലിക്കാൻ മാധ്യമങ്ങളെ നിർബന്ധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaTamil Nadu bjp ChiefK Annamalai
News Summary - Tamil Nadu BJP chief Annamalai says media will be in our control in 6 months
Next Story