തമിഴ് നാട്ടിൽ കനത്ത മഴ തുടരുന്നു
text_fieldsചെന്നൈ: കഴിഞ്ഞ ദിവസം ആരംഭിച്ച മഴ തമിഴ്നാട്ടിൽ ഇപ്പോഴും ശ്കക്തമായി തുടരുകയാണ്. റോഡിനോട് ചേർന്നുള്ള വീടുകളിലെല്ലാം വെള്ളത്തിനടിയിലായി. തെക്കൻ തീരദേശ മേഖലയിലാണ് മഴ എറ്റവുമധികം ശക്തി പ്രാപിച്ചിട്ടുളളത്. ചൊവ്വാഴ് ച കടലൂരിൽ മതിൽ ഇടിഞ്ഞു വീണു യുവതി മരിച്ചിരുന്നു. ചെന്നൈ അടക്കം തമിഴ്നാടിന്‍റെ തീരദേശ മേഖലകളിലെ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതികളെ നേരിടാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് മന്ത്രി എസ്.പി വേലുമണി പറഞ്ഞു. മികച്ച ഒരുക്കങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ടെന്നും വേലുമണി പറഞ്ഞു.
അതേസമയം 48 മണിക്കൂറിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
