Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ് സിന്തറ്റിക്...

ചൈനീസ് സിന്തറ്റിക് നൂലായ 'മാഞ്ച' നിരോധിച്ച് തമിഴ്നാട് സർക്കാർ

text_fields
bookmark_border
ചൈനീസ് സിന്തറ്റിക് നൂലായ മാഞ്ച നിരോധിച്ച് തമിഴ്നാട് സർക്കാർ
cancel

ചൈനീസ് സിന്തറ്റിക് നൂലായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം ഏർപ്പെടുത്തി തമിഴ്‍‍നാട് സർക്കാർ. സാധാരണയായി പട്ടം പറത്താൻ ഉപയോഗിക്കുന്ന ഈ നൂലിന്‍റെ നിർമാണവും വില്പനയും, ഉപയോഗവും നിരോധിച്ചിരിക്കുകയാണ്. ഒക്ടോബർ 6-ന് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിരോധനം, മാസാവസാനം തമിഴ്‌നാട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ഈ നൂല് ജീവന് ഭീഷണിയാകുന്നതാണ് നിരോധനത്തിന് കാരണമെന്ന് ഔദ്യോ​ഗിക അറിയിപ്പിൽ എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഫോറസ്റ്റ് ഡിപാർട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. സിന്തറ്റിക് മെറ്റീരിയൽ ഉപയോ​ഗിച്ച് നിർമിക്കുന്ന ചൈനീസ് മാഞ്ച കാരണം നിരവധി മനുഷ്യർക്കും പക്ഷികൾക്കും പരിക്കേൽക്കാൻ കാരണമായിട്ടുണ്ട്.

കൂടാതെ, പട്ടം പറത്തലിനു ശേഷം ഈ നൂലുകൾ ഭൂമിയിൽ വലിച്ചെറിയപ്പെടുന്നു. അതിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്ക് പ്രകൃതിയിൽ ജീർണ്ണിക്കുന്ന തരത്തിലുള്ളതല്ല. ഇതിലൂടെ പാരിസ്ഥിക പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്.

വർഷത്തിൽ നിരവധി മരണങ്ങൾക്കും നിരവധി ആളുകൾക്ക് പരിക്കേൽക്കാനും ഈ നൂൽ കാരണമുണ്ടാകാറുണ്ട്. പട്ടം പറത്തൽ മത്സരത്തിന്റെ ഭാ​ഗമായി ഉപയോ​ഗിക്കുന്ന നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരടക്കം മരിച്ച സംഭവമുണ്ട്. മിക്ക സ്ഥലങ്ങളും ഈ നൂൽ നിരോധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduBansEnvironmental ProtectionManjha Threads
News Summary - Tamil Nadu Bans Manjha Threads, Prioritizing Safety and Environmental Protection
Next Story