Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ വീണ്ടും...

തമിഴ്​നാട്ടിൽ വീണ്ടും പൊലീസ്​ ക്രൂരത; മർദ്ദനമേറ്റ ഓ​ട്ടോ ഡ്രൈവർ മരിച്ചു

text_fields
bookmark_border
തമിഴ്​നാട്ടിൽ വീണ്ടും പൊലീസ്​ ക്രൂരത; മർദ്ദനമേറ്റ ഓ​ട്ടോ ഡ്രൈവർ മരിച്ചു
cancel

ചെന്നൈ: തമിഴ്​നാട്​ പൊലീസ്​ കസ്​ററഡിയിലെടുത്തശേഷം വിട്ടയച്ച ഓ​ട്ടോ ഡ്രൈവർ മരിച്ചു. 15 ദിവസത്തെ ചികിത്സക്ക്​ ശേഷം എൻ. കുമരേശനാണ്​​ ആശുപത്രിയിൽവെച്ച്​ മരിച്ചത്​. കുമരേശ​െൻറ ഇരുവൃക്കകളും തകർന്നിരുന്നതായി പൊലീസ്​ പറഞ്ഞു.

ഭൂമി തർക്കവുമായി ബന്ധ​െപ്പട്ടാണ്​ രണ്ടാഴ്​ചമുമ്പ്​ പൊലീസ്​ കു​മരേശനെ കസ്​റ്റഡിയിലെടുത്തത്​. കസ്​റ്റഡിയിൽവെച്ച്​ പൊലീസ്​ ക്രൂരമായി മർദ്ദിച്ചശേഷം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം കുമരേശൻ ആരോടും അധികം സംസാരിച്ചിരുന്നില്ല. ചോര ഛർദ്ദിച്ചതിനെ തുടർന്ന്​ വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്നും തിരുനെൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റി.

ഇവിടെവെച്ചാണ്​ ഭൂമി തർക്കവുമായി ബന്ധപ്പെട്ട്​ തന്നെ കസ്​റ്റഡിയിലെടുത്ത പൊലീസ്​ ക്രൂരമായി മർദ്ദിച്ചെന്ന്​ കുമരേശൻ വെളിപ്പെടുത്തുന്നത്​. മർദ്ദിച്ച വിവരം ആരോടു​ം പറയരുതെന്ന്​ ഭീഷണിപ്പെടുത്തിയതായും കു​മരേശൻ പറഞ്ഞു. പിതാവ​ിനെ ഉപദ്രവിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ബന്ധുക്കൾ കുമരേശ​ന്​ നീതി വേണമെന്നാവശ്യപ്പെട്ട്​ പ്രതിഷേധിച്ചു. തുടർന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാർക്കെതിരെയും എസ്​.ഐ ചന്ദ്രശേഖരിനെതിരെയും കോൺസ്​റ്റബ്​ൾ കുമാറിനെതിരെയും കേസെടുത്തു.

കുറച്ചുദിവം മുമ്പ്​ തമിഴ്​നാട്ടിലെ തൂത്തുക്കുടിയിൽ പൊലീസിൻറെ ക്രൂരമർദ്ദനത്തിനിരയായ അച്ഛനും മകനും മരിച്ചിരുന്നു. ലോക്​ഡൗൺ ലംഘിച്ചുവെന്ന പേരിലാണ്​ ഇരുവരെയും കസ്​റ്റഡിയിലെടുത്തിരുന്നത്​. കടയടച്ചി​െല്ലന്ന്​ ചൂണ്ടിക്കാട്ടി 59കാരനായ ജയരാജ​െന പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മരവ്യാപാരിയും മൊബൈൽ കടയുടമയുമാണ്​ ജയരാജൻ. അച്ഛനെ പൊലീസ്​ പിടിച്ചതറിഞ്ഞ് എത്തിയ മകൻ ബെന്നിക്‌സിനേയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. തുടർന്ന്​ ഇരുവരെയും സംഘം ചേർന്ന്​ മർദ്ദിക്കുകയായിരുന്നു.

റിമാർഡിൽ കഴിയുന്നതിനിടെ സബ്ജയിലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബെന്നിക്‌സിനെ ഉടന്‍ ആശുപത്രിയിലേ കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് മരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചുവെന്നും റി​േപ്പാർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduPoliceMalayalam newsPolice custody deathN KumareshanJustice for Jayaraj and Fenix
News Summary - Tamil Nadu Auto driver dies in hospital after police brutality in custody
Next Story