Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് വിവാദത്തിൽ കലങ്ങി തമിഴ്നാട് നിയമസഭ; ഡി.എം.കെ എം.എൽ.എമാരെ പുറത്താക്കി സ്പീക്കർ

text_fields
bookmark_border
വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി
https://www.madhyamam.com/tags/tamilnadu-assembly
cancel
camera_alt

തമിഴ്നാട് നിയമസഭ സമ്മേളനത്തിനിടെയുണ്ടായ ബഹളത്തിൽ നിന്ന്

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും മി​സ, സ​ർ​ക്കാ​രി​യ ക​മീ​ഷ​ൻ പ​രാ​മ​ർ​ശ​ങ്ങ​ളും സ​ഭാ​രേ​ഖ​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച ഡി.​എം.​കെ എം.​എ​ൽ.​എ​മാ​രെ സ​ഭാ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡ് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ പു​റ​ത്താ​ക്കി. ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്.

പൊ​ലീ​സ് വ​കു​പ്പി​ന്റെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക് തി​ങ്ക​ളാ​ഴ്ച മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് മു​ൻ ഡി.​എം.​കെ സ​ർ​ക്കാ​റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ക​രാ​ർ തു​ക​യു​ടെ 7.5 മു​ത​ൽ 10 വ​രെ ശ​ത​മാ​നം ‘പാ​ർ​ട്ടി ഫ​ണ്ടാ​യി’ ഈ​ടാ​ക്കി​യി​രു​ന്നു​വെ​ന്ന ഇ.​ഡി രേ​ഖ​യി​ലെ പ​രാ​മ​ർ​ശ​വും വീ​രാ​ണം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​രി​യ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച സ​ഭ തു​ട​ങ്ങി​യ​പ്പോ​ൾ ഡി.​എം.​കെ ചീ​ഫ് വി​പ്പ് ഇ.​വി. വേ​ലു, മു​ഖ്യ​മ​​ന്ത്രി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ഭാ​രേ​ഖ​യി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള കേ​സു​ക​ളും തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത ആ​രോ​പ​ണ​ങ്ങ​ളും സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഡി.​എം.​കെ​യു​ടെ വാ​ദം.

എ​ന്നാ​ൽ, നി​യ​മ​മ​ന്ത്രി ആ​ർ. നി​ർ​മ​ൽ കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ളെ ന്യാ​യീ​ക​രി​ച്ചു. എം.​കെ. സ്റ്റാ​ലി​ന്റെ മി​സ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​ന്ത്രി ഡി.​എം.​കെ​യെ വി​മ​ർ​ശി​ച്ചു. ഇ​തോ​ടെ ഡി.​എം.​കെ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ്പീ​ക്ക​ർ ജെ.​സി.​ഡി. പ്ര​ഭാ​ക​ർ ത​ള്ളി. നേ​ര​ത്തേ സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്ത​തും പൊ​തു​ജ​ന​മ​ധ്യ​ത്തി​ലു​ള്ള​തു​മാ​യ വി​വ​ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശി​ച്ച​തെ​ന്നും അ​തി​നാ​ൽ രേ​ഖ​യി​ൽ​നി​ന്ന് നീ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ഡി.​എം.​കെ അം​ഗ​ങ്ങ​ൾ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി സ്പീ​ക്ക​റു​ടെ ഇ​രി​പ്പി​ട​ത്തി​ന് മു​ന്നി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

സീ​റ്റു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ സ്പീ​ക്ക​ർ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഒ​ടു​വി​ൽ സ്പീ​ക്ക​ർ ഡി.​എം.​കെ അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കാ​ൻ മാ​ർ​ഷ​ലു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ചെ​ന്നൈ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ പു​റ​ത്താ​ക്ക​പ്പെ​ട്ട നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story