Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്‌നാട്ടില്‍ 12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് കോവിഡ്

text_fields
bookmark_border
തമിഴ്‌നാട്ടില്‍ 12 വയസിന് താഴെയുള്ള 121 കുട്ടികള്‍ക്ക് കോവിഡ്
cancel

ചെന്നൈ: തമിഴ്‌നാട്ടില്‍ 12 വയസില്‍ താഴെയുള്ള 121 കുട്ടികള്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ ്പ്​. സംസ്ഥാനത്ത്​ പുതുതായി കോവിഡ്​ സ്ഥിരീകരിക്കപ്പെട്ടവരിൽ അഞ്ചുപേർ മൂന്നു വയസിൽ താ​ഴെയുള്ളവരാണ്​. ഇതിൽ അഞ്ച്​, ഏഴ്​ മാസം പ്രായമുള്ളവരും ഒരു വയസുള്ള രണ്ട്​ കുട്ടികളും രണ്ട്​ വയസുള്ള ഒരുകുട്ടിയും ഉൾപ്പെടുന്നു.

സംസ്ഥാനത്ത്​ ഇന്ന്​ 121 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,058 ആയി. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്.

ചൊവ്വാഴ്​ച 27 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ രോഗം ഭേദമായവരു​െട എണ്ണം 1128 ആയി. രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 25 ആയി ഉയര്‍ന്നു.

ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil Nadu: 121 children test positive to date -India news
Next Story