Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ് നടൻ റൂബൻ ജയ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
റൂബൻ ജയ്
ചെെന്നെ: തമിഴ് നടൻ റൂബൻ ജയ് കോവിഡ് ബാധിച്ച് മരിച്ചു. ട്രിച്ചിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. വിജയ്ക്കൊപ്പം ഗില്ലിയിലും വിക്രമിനൊപ്പം ധൂൾ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് റിപോർട്ട്. അടുത്തിടെയാണ് കോവിഡ് പോസിറ്റീവായത്.
തിങ്കളാഴ്ച വൈകീട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യനില വഷളായിരുന്നു. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ ജേയുെട നിര്യാണത്തിൽ അനുശോചിച്ചു. സംഗീതയാണ് ഭാര്യ.
അഭിനയത്തോടൊപ്പം സിനിമകളിൽ തിരക്കഥകൃത്തായും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ നടൻ ഫ്ലോറൻഡ് പെരേരയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

