ലഡാക് സംഘർഷത്തിൽ കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടെന്ന് ചൈന
text_fieldsന്യൂഡൽഹി: ജൂൺ 15ന് ലഡാക്കിൽ നടന്ന സംഘർഷത്തിൽ കമാൻഡിങ് ഓഫീസർ കൊല്ലപ്പെട്ടന്ന് ചൈന സമ്മതിച്ചതായി റിപ്പോർട്ട്. ഇതാദ്യമായാണ് സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. എൻ.ഡി.ടി.വിയാണ് ഇതുമായി ബന്ധപ്പെട്ട് വാർത്ത പുറത്ത് വിട്ടത്.
ഇന്ത്യ-ചൈന ലഫ്റ്റനൻറ് ജനറൽതല ചർച്ചക്കിടെ ചൈന ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് വാർത്തകൾ. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഇന്ന് വീണ്ടും പുനഃരാരംഭിച്ചിരുന്നു.
ഗൽവാനിലുണ്ടായ സംഘർഷത്തിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ പരസ്യപ്രതികരണം നടത്താൻ ചൈന തയാറായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
