Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഫ്​ഗാനിസ്​താനിലെ...

അഫ്​ഗാനിസ്​താനിലെ ഇന്ത്യൻ കോൺസു​ലെറ്റുകളിൽ താലിബാൻ പരിശോധന; വാഹനങ്ങൾ കടത്തിക്കൊണ്ടുപോയി

text_fields
bookmark_border
അഫ്​ഗാനിസ്​താനിലെ ഇന്ത്യൻ  കോൺസു​ലെറ്റുകളിൽ താലിബാൻ പരിശോധന; വാഹനങ്ങൾ കടത്തിക്കൊണ്ടുപോയി
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അഫ്​ഗാനിസ്​താനിലെ ഇന്ത്യൻ കോൺസ​ുലേറ്റുകളിൽ താലിബാന്‍റെ പരിശോധന​. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോൺസ​ുലേറ്റുകളിലാണ്​ താലിബാൻ പരിശോധന നടത്തിയയെന്ന്​ സർക്കാർ വൃത്തങ്ങൾ വെളിപ്പെട​ുത്തി.

ഓഫീസിലെ​ വിവിധ രേഖകൾ പരിശോധിക്കുകയും കോൺസുലേറ്റിലെ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്​തിട്ടുണ്ട്​. ബുധനാഴ്ചയാണ്​ കോൺസുലേറ്റുകളിൽ താലിബാൻ പരിശോധന നടത്തിയതെന്ന്​ ​അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ​ ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.

അധികാരമേറ്റെടുത്തതിന്​ പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാൻ നിർത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ്​ കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവൻ വ്യാപാര ഇടപാടുകളും മരവിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanIndian consulate
News Summary - Taliban Searched Closed Indian Consulate In Indian Consulate
Next Story