Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാർ നൽകിയ...

സർക്കാർ നൽകിയ നഷ്​ടപരിഹാരത്തിന്‍റെ ഇരട്ടി കൊടുക്കാം; മകന്‍റെ ജീവൻ തിരികെ വേണമെന്ന്​ ലഖിംപൂരിൽ കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ്​

text_fields
bookmark_border
സർക്കാർ നൽകിയ നഷ്​ടപരിഹാരത്തിന്‍റെ ഇരട്ടി കൊടുക്കാം; മകന്‍റെ ജീവൻ തിരികെ വേണമെന്ന്​ ലഖിംപൂരിൽ കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ്​
cancel

ലഖ്​നോ: ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ട മകന്‍റെ ജീവൻ തിരിച്ചു നൽകുകയാണെങ്കിൽ യു.പി സർക്കാറിന്‍റെ നഷ്​ടപരിഹാരത്തിന്‍റെ ഇരട്ടി നൽകാമെന്ന്​ യുവാവിന്‍റെ പിതാവ്​. ആക്രമണത്തിൽ കൊല്ലപ്പെട്ട 19കാരന്‍റെ പിതാവ്​ സത്​നാം സിങ്ങാണ്​ യു.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്​. മകന്‍റെ ജീവൻ തിരികെ നൽകുകയാണെങ്കിൽ യു.പി സർക്കാർ നഷ്​ടപരിഹാരമായി നൽകിയ 45 ലക്ഷത്തിന്​ പകരം 90 ലക്ഷം നൽകാമെന്ന്​ സത്​നാം സിങ്ങ്​ പറഞ്ഞു.

അവൻ എന്‍റെ ഏക മകനാണ്​. അവന്‍റെ ജീവൻ തിരികെ നൽകുകയാണെങ്കിൽ സർക്കാർ നഷ്​ടപരിഹാരമായി നൽകിയ തുകയുടെ ഇരട്ടി കൊടുക്കാൻ തയാറാണ്​. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട ലവ്​പ്രീത്​ സിങ്ങിന്‍റെ പിതാവ്​ പറഞ്ഞു. ആരുടെ പണമാണ്​ ഇത്തരത്തിൽ നഷ്​ടപരിഹാരമായി നൽകുന്നത്​. നികുതിദായകരുടെ പണമാണ്​ ഇത്തരത്തിൽ നൽകുന്നത്​. ആദ്യം നിങ്ങൾ ഞങ്ങളുടെ കുട്ടികളെ കൊന്നു. ഇപ്പോൾ ഞങ്ങളുടെ പണമെടുത്ത്​ നഷ്​ടപരിഹാരം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾക്ക്​ ഞങ്ങളുടെ വേദന മനസിലാവുകയാണെങ്കിൽ കേന്ദ്രമന്ത്രിയുടെ മകനെ ശിക്ഷിക്കാൻ തയാറാവണം. മന്ത്രിയുടെ മകനെ തൂക്കിലേറ്റുകയാണ്​ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ മകന്‍റെ നീതിക്കായി പോരാടും. മകന്‍റെ മരണവാർത്ത അറിഞ്ഞതിന്​ ശേഷം അവന്‍റെ അമ്മ ഭക്ഷണം കഴിച്ചിട്ടില്ല. വാഹനമോടിക്കു​േമ്പാൾ തെരുവ്​ പട്ടികൾ വന്നാൽ പോലും നാം വാഹനം നിർത്തും. എന്നാൽ, ആ പരിഗണന പോലും മകന്​ ലഭിച്ചില്ലെന്നും സത്​നാം സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur Kheri Violence
News Summary - Take Rs 90 Lakh, Return My Son: Father Of Youngest Victim In Lakhimpur Kheri On Govt Compensation
Next Story