Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയാണ്, അൽപ്പം വിശ്രമിക്കൂ’ -മോദിയോട് മമത

text_fields
bookmark_border
Mamata Banerjee
cancel

ന്യൂഡൽഹി: ‘നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയാണ്.’ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞു. ഹൗറയെയും ന്യൂ ജൽപയ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ഓൺലൈനായി നിർവ്വഹിക്കാ​നെത്തിയതായിരുന്നു മോദി. അമ്മയുടെ മരണം നടന്ന മണിക്കൂറുകൾക്കുള്ളിലാണ് മോദി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് നിർവ്വഹിച്ചത്.

‘കുറച്ച് വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ മരണത്തിൽ എങ്ങനെ അനുശോചിക്കണം എന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയായിരുന്നു. ഞാൻ എന്റെ അമ്മയേയും ഓർത്തു.’ മമതാ ബാനർജി പറഞ്ഞു.

മോദി ഉദ്ഘാടനം ചെയ്തഅഞ്ച് റെയിൽവേ പദ്ധതികളിൽ നാലിന്റെ പദ്ധതികൾ തുടങ്ങിയത് താൻ റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണെന്നും മമത ബാനർജി വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെയാണ് മോദിയുടെ മാതാവ് ഹീരാബെൻ മരിച്ചത്. 99 വയസായിരുന്നു. മാതാവിന്റെ മരണ വാർത്ത അറിഞ്ഞതോടെയാണ് മോദി ഗാന്ധി നഗറിലേക്ക് പോയത്. അവിടെ നിന്ന് ഓൺലൈൻ വഴി പരിപാടിയിൽ പ​ങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Take Rest," Mamata Banerjee Tells PM After His Mother's Last Rites
Next Story