Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ താജ്മഹലിന് രണ്ടാം സ്ഥാനം
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ വെണ്ണക്കൽ സ്മാരകം താജ്മഹലിന് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം. വർഷംതോറും 80 ലക്ഷം പേരാണ് മുഗൾ ചക്രവർത്തി ഷാജഹാൻ തെൻറ ഭാര്യ മുംതാസിെൻറ ഒാർമക്കായി നിർമിച്ച താജ്മഹൽ സന്ദർശിക്കുന്നത്.
കംബോഡിയയിലെ അംഗോർ വാതിനാണ് പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം. ചൈനയിലെ വൻമതിലും പെറുവിലെ മാച്ചു പിച്ചുവും മൂന്നും നാലും സ്ഥാനത്തുണ്ട്. യുനെസ്കോ അംഗീകരിച്ച ദേശീയ പൈതൃക സാംസ്കാരിക സ്മാരകങ്ങളുടെ പട്ടിക നൽകി ലോക സഞ്ചാരികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പൈതൃക കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്
Next Story
