Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മകൾക്ക് സുഖമില്ല, നന്നായി നോക്കണം'; ക്യാപ്റ്റൻ അവസാനം സംസാരിച്ചത് ഭാര്യയോട്, പിന്നീട് കേട്ടത് അപകട വാർത്ത

text_fields
bookmark_border
uttarakhand helicopter crash
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ച പൈലറ്റ് അനിൽ സിങ് അവസാനമായി സംസാരിച്ചത് ഭാര്യയോട്. സുഖമില്ലാത്ത മകൾ ഫിറോസ സിങ്ങിനെ കുറിച്ചാണ് ഭാര്യ ഷൈറീൻ ആനന്ദിതയുമായി പൈലറ്റ് സംസാരിച്ചത്.

'മകൾക്ക് സുഖമില്ലെന്നും നന്നായി നോക്കണ'മെന്നുമാണ് ഷൈറീനോട് അനിൽ സിങ് അവസാനം പറഞ്ഞ വാക്കുകളെന്ന് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. അപകടം നടക്കുന്നതിന് തലേദിവസമാണ് ഭാര്യയുമായി ഫോണിൽ അനിൽ സംസാരിച്ചത്.

മഹാരാഷ്ട്രയിലെ അന്ധേരി സബർബിലെ ഹൗസിങ് കോളനിയിലാണ് അനിൽ സിങ്ങും കുടുംബവും താമസിക്കുന്നത്. ചലച്ചിത്ര രചയിതാവാണ് അനിലിന്‍റെ ഭാര്യ ഷൈറീൻ ആനന്ദിത.

ചൊവ്വാഴ്ചയാണ് കേദാർനാഥ് തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് 7 പേർ മരിച്ചത്. പൈലറ്റ് അനിൽ സിങ്ങും ആറ് തീർഥാടകരുമാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്നു സംഘം.

മോശം കാലാവസ്ഥയെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട് കോപ്റ്റർ മലമുകളിൽ തകർന്നു വീഴുകയായിരുന്നു. തീർഥാടകർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Take Care Of Our Daughter'; Pilot Told Wife Before Uttarakhand Crash
Next Story