താജ്മഹലിന് ബോംബ് ഭീഷണി
text_fieldsആഗ്ര: താജ്മഹലിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ 10.30നാണ് ഭീഷണി സന്ദേശമെത്തിയത്. താജ്മഹലിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്ട്രോൾ റൂമിലാണ് ലഭിച്ചത്. അജ്ഞാതനായ വ്യക്തി താജ്മഹൽ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ഇക്കാര്യം പൊലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിച്ചു. സന്ദർശകരെ മുഴുവൻ പുറത്തിറിക്കി പരിശോധന നടത്തുകയാണ്. താജ്മഹൽ തൽക്കാലത്തേക്ക് അടച്ചു. പോലീസും ബോംബ് സ്ക്വാഡും പ്രദേശത്ത് തെരച്ചിൽ നടത്തിവരികയാണ്. ഇതുവരെ സ്ഫോടക വസ്തുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ബോംബ് ഭീഷണി വ്യാജമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫിറോസാബാദിൽ നിന്നാണ് ഫോൺസന്ദേശം വന്നതെന്നും വിളിച്ചയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.