താജ്മഹലും കുത്തബ് മിനാറും അടിമത്തത്തിെൻറ പ്രതീകം –അഅ്സംഖാൻ
text_fieldsലഖ്നോ: താജ്മഹൽ, കുത്തബ് മിനാർ, റെഡ്ഫോർട്ട്, പാർലെമൻറ് മന്ദിരം, രാഷ്ട്രപതിഭവൻ എന്നിവ അടിമത്തത്തിെൻറ പ്രതീകമാണെന്ന് ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഅ്സംഖാൻ. യു.പി സർക്കാറിെൻറ ടൂറിസം കൈപ്പുസ്തകത്തിൽനിന്ന് താജ്മഹൽ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് സ്വാഗതം ചെയ്ത അഅ്സംഖാൻ തീരുമാനം കുറച്ചു വൈകിപ്പോയെന്നും കൂട്ടിച്ചേർത്തു.
തന്നെ ക്ഷണിക്കുകയാണെങ്കിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം താജ്മഹൽ പൊളിക്കാൻ തയാറാണെന്നും അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. ബാബറി മസ്ജിദ് അല്ലാഹുവിെൻറ വീടാണ്. അത് വിട്ടുകൊടുക്കില്ല. എന്നാൽ, താജ്മഹൽ ശ്മശാനവും അടിമത്തത്തിെൻറ പ്രതീകവുമാണെന്ന് അഅ്സംഖാൻ കൂട്ടിച്ചേർത്തു.
കൈപ്പുസ്തകത്തിൽ താജ്മഹലിനെക്കുറിച്ച് വിവരണമുണ്ടായിരുന്നുവെന്നും എന്നാൽ, ചിത്രമില്ലാത്തതാണ് വിവാദത്തിനിടയാക്കിയതെന്നും യു.പി വിനോദസഞ്ചാര മന്ത്രി റീത്ത ബഹുഗുണ പറഞ്ഞു.
