താജ്മഹൽ ഖബറിടം; രൂപങ്ങൾ വീട്ടിൽ സൂക്ഷിക്കരുതെന്ന് ബി.ജെ.പി മന്ത്രി
text_fieldsന്യൂഡൽഹി: താജ്മഹലിനെതിരെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി അനിൽ വിജ്.താജ്മഹൽ ഖബറിടമാണെന്നും അശുഭ സൂചന നൽകുന്നതാണ് ഇതെന്നും അനിൽ വിജ് ട്വിറ്ററിൽ കുറിച്ചു. അശുഭ സൂചന നൽകുന്ന താജ്മഹലിെൻറ രൂപങ്ങൾ ആരും വീട്ടിൽ സൂക്ഷിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
നേരത്തെ ബി.ജെ.പി നേതാവ് സംഗീത് സോമെൻറ പ്രസ്താവനയാണ് താജ്മഹൽ സംബന്ധിച്ച വിവാദങ്ങൾക്ക് കാരണം. താജ്മഹൽ ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നായിരുന്നു സംഗീത് സോമെൻറ പ്രസ്താവന.
താജ്മഹൽ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പി എം.പി വിനയ് കത്ത്യാറിെൻറ പ്രസ്താവന നടത്തിയത്. ജയ്പുർ രാജാവിൽ നിന്ന് പിടിച്ചെടുത്ത സ്ഥലത്താണ് താജ്മഹൽ സ്ഥാപിച്ചതെന്നാണ് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമിയുടെ അവകാശവാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
