Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെയിറ്ററുടെ മുഖത്തടിച്ചു; ഉപഭോക്താവിന് ആജീവനാന്ത വിലക്കേർപ്പെടുത്തി താജ് ഹോട്ടൽ

text_fields
bookmark_border
വെയിറ്ററുടെ മുഖത്തടിച്ചു; ഉപഭോക്താവിന് ആജീവനാന്ത വിലക്കേർപ്പെടുത്തി താജ് ഹോട്ടൽ
cancel

ആഗ്ര: ഹോട്ടൽ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന വെയിറ്ററെ മുഖത്തടിച്ച ഉപഭോക്താവിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി ആഗ്രയിലെ താജ് ഹോട്ടൽ. ജീവനക്കാരന്റെ ആത്മാഭിമാനത്തിന് മുൻഗണന നൽകിയാണ് നടപടിയെന്ന് ഹോട്ടൽ മാനേജ്‌മന്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് സമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഹോട്ടൽ റസ്റ്ററന്റിൽ അതിഥിക്ക് സേവനം നൽകുന്നതിനിടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള പരിമിതിയെ തുടർന്ന് ആശയവിനിമയത്തിൽ തെറ്റിദ്ധാരണയുണ്ടായി. ഇതിനു പിന്നാലെ ഇയാൾ കാന്തി എന്ന വെയിറ്ററുടെ മുഖത്തടിക്കുകയായിരുന്നുവെന്നാണ് മാനേജ്‌മന്റ് പറയുന്നത്. കർഷക കുടുംബത്തിൽനിന്നുള്ള കാന്തിക്ക് ഹോട്ടലിലെ ജോലി വലിയ സ്വപ്നമായിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ് മർദനത്തെക്കുറിച്ച് പരാതിപ്പെടാതിരുന്നതെന്ന് പിന്നീട് കാന്തിയോട് സംസാരിച്ചപ്പോൾ മനസിലായെന്നും ഹോട്ടൽ ഉദ്യോഗസ്ഥൻ പരിതോഷ് ലധാനി വ്യക്തമാക്കി.

സംഭവം അറിഞ്ഞതിന് പിന്നാലെ ഇയാളെ ഹോട്ടലിൽനിന്ന് സ്ഥിരമായി വിലക്കാൻ തീരുമാനിച്ചു. അടുത്തദിവസം നടപടി നടപ്പാക്കിയതായും ലധാനി വ്യക്തമാക്കി. ഹോട്ടലിലെത്തുന്ന ആളുകളുടെ സാമ്പത്തികശേഷിയോ സ്വാധീനമോ ഹോട്ടലിൽ ചെലവഴിക്കുന്ന പണമോ ജീവനക്കാരനെ അപമാനിക്കാനോ മർദിക്കാനോ അവകാശം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർ സ്വന്തം ആത്മാഭിമാനം സംരക്ഷിക്കാൻ ഭയപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അവർക്കുവേണ്ടി നിലകൊള്ളേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും ലധാനി ലിങ്ക്ഡ്ഇനിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Taj Hotel Bans Guest for Life
Next Story