Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ ട്രെയിനിന്...

ഹരിയാനയിൽ ട്രെയിനിന് നേരെ ഇരുമ്പ് പൈപ്പ് എറിഞ്ഞു; രണ്ട് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
Train attack
cancel

മഥുര: ഹരിയാനയിൽ അജ്ഞാതർ ട്രെയിനിലേക്ക് ഇരുമ്പ് പൈപ്പ് എറിഞ്ഞതിനെ തുടർന്ന് രണ്ടുപേർക്ക് പരിക്ക്. പൽവാളിനും ഹോഡൽ സ്റ്റേഷനും ഇടയിൽവെച്ച് താജ് എക്സ്പ്രസി​ന് നേരെയായിരുന്നു ​ആക്രമണം. ഇരുമ്പ് പൈപ്പ് എറിഞ്ഞതിനെ തുടർന്ന് ട്രെയിനിന്റെ ജനൽ ചില്ല് പൊട്ടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവമെന്ന് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജി.ആർ.പി) അറിയിച്ചു. ന്യൂഡൽഹിക്കും ഝാൻസിക്കും ഇടയിൽ ഓടുന്ന ട്രെയിനിന് നേരെ ഏകദേശം 2 -2.5 അടി നീളമുള്ള ഇരുമ്പ് പൈപ്പ് എറിയുകയായിരുന്നു. തുടർന്ന് ഡി 6 കോച്ചിന്റെ ജനൽ ചില്ലുകൾ തകർന്ന് സമീപത്ത് ഇരുന്നിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു.

ഫരീദാബാദ് നിവാസിയായ രാജേഷ് അഗർവാളാണ് പരിക്കേറ്റ യാത്രക്കാരിലൊരാൾ. തകർന്ന ഗ്ലാസ് മുഖത്തേക്ക് തെറിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് മഥുര ജംഗ്ഷനിൽ അടിയന്തര വൈദ്യസഹായം നൽകി. യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഥുരയിലെ ജി.ആർ.പി ​പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaTraintrain passengersiron rod
News Summary - Taj Express hit by iron rod in Haryana 2 passengers injured
Next Story