Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: താഹിർ...

ഡൽഹി കലാപം: താഹിർ ഹുസൈ​െൻറ സഹോദരനും അറസ്​റ്റിൽ

text_fields
bookmark_border
ഡൽഹി കലാപം: താഹിർ ഹുസൈ​െൻറ സഹോദരനും അറസ്​റ്റിൽ
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച്​ മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈ​​െൻറ സഹോദരനും അറസ്​റ്റിൽ. ചന്ദ്​ ബാഗിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന്​ ആരോപിച്ചാണ്​ ക്രൈംബ്രാഞ്ച്​ പ്രത്യേക അന്വേഷണ സംഘം താഹിറി​​െൻറ സഹോദരൻ ഷാ ആലത്തെ അറസ്​റ്റു ചെയ്​തത്​.

ഫെബ്രുവരി 26ന് ഇൻറലിജൻസ്​ ഉദ്യോഗസ്ഥൻ അങ്കിത്​ ശർമയുടെ കൊലക്ക്​ കാരണമായ അക്രമം നടന്ന​ ചന്ദ്​ബാഗിലെ കെട്ടിടത്തിൽ ഷാ ആലം ഉണ്ടായിരുന്നുവെന്നാണ്​ പ്രത്യേക അന്വേഷണ സംഘത്തി​​െൻറ കണ്ടെത്തൽ. അക്രമത്തിനും കൊലക്കും സഹായിച്ചുവെന്ന പേരിൽ കഴിഞ്ഞ ദിവസം താഹിറി​​െൻറ പിതാവിനെയും മകനെയും ഏതാനും അയൽക്കാരെയും പൊലീസ്​ ഞായറാഴ്​ച അറസ്​റ്റു ചെയ്​തിരുന്നു. ഡൽഹി പൊലീസ്​ താഹിർ ഹുസൈ​​െൻറ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.

അങ്കിത്​ ശർമയുടെ കൊലയുമായി ബന്ധ​പ്പെട്ട്​ താഹിർ ഹുസൈനെ മാർച്ച്​ അഞ്ചിന്​ അറസ്​റ്റ്​ ചെയ്​തിരുന്നു. താഹിർ ഏഴു ദിവസത്തെ പൊലീസ്​ കസ്​റ്റഡിയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapindia newsDelhi violenceTahir Hussain
News Summary - Tahir Hussain’s brother detained in connection with Delhi violence - India news
Next Story