മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹവ്വുർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് 13 വരെ നീട്ടി
text_fieldsന്യൂഡൽഹി: മുബൈ ഭീകരാക്രമണത്തിലെ പ്രതി തഹവ്വുർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് 13 വരെ നീട്ടി ഡൽഹി കോടതി. നേരത്തെ അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് എൻ.ഐ.എ വീഡിയോ കോൾ വഴിയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. സ്പെഷൽ ജഡ്ജ് ചാന്ദർ ജിത് സിങാണ് കസ്റ്റഡി കാലാധി നീട്ടി കൊണ്ട് ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 13ന് ഇത് കോടതി പരിഗണിക്കും. ജൂലൈ 15ന് കുടുംബവുമായി ഫോണിൽ സംസാരിക്കണമെന്ന റാണയുടെ അപേക്ഷയും കോടതി പരിഗണിക്കും. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനും യു.എസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ് ലിയുമായി അടുത്ത ബന്ധം ഉള്ളയാളാണ് റാണ. ഏപ്രിൽ4ന് ഇന്ത്യക്ക് കൈമാറുന്നതുമായ ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജി യു.എസ് സുപ്രീംകോടതി തള്ളിയതിനെതുടർന്നാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്.
2008 നവംബർ26നാണ് പത്തു പേരടങ്ങുന്ന പാകിസ്താനി തീവ്രവാദികൾ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ആഡംബര ഹോട്ടലിലും ജ്യൂത കേന്ദ്രത്തിലും ഭീകരാക്രമണം നടത്തിയത്. ആക്രണമത്തിൽ വിദേശികളുൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രണമത്തിൽ പങ്കെടുത്ത അജ്മൽ കസബ് എന്ന ഭീകരനെ മാത്രമാണ് ജീവനോടെ പിടികൂടിയത്. 2012 നവംബറിൽ കസബിനെ വധ ശിക്ഷക്ക് വിധേയമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

