ടാഗോറിെൻറ നൊബേൽ മെഡൽ മോഷണം: ബാവുൽ ഗായകൻ പൊലീസ് പിടിയിൽ
text_fieldsകൊൽക്കത്ത: രബീന്ദ്രനാഥ ടാഗോറിെൻറ െനാബേൽ മെഡൽ മോഷ്ടിച്ച സംഭവത്തിൽ ബാവുൽ ഗായകൻ കൊൽക്കത്തയിൽ അറസ്റ്റിലായി.
ബിർഭം ജില്ലയിലെ റുപ്പൂർ സ്വദേശി പ്രദീപ് ബോറിയാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായത്.
ചോദ്യം ചെയ്യലിൽനിന്ന് നൊബേൽ സമ്മാനം മോഷണംപോയ സംഭവത്തെകുറിച്ചും അതിൽ ഉൾപ്പെട്ടവെര കുറിച്ചും ബോറിക്ക് അറിയാമെന്ന് മനസിലായതായി പൊലീസ് അറിയച്ചു.
മോഷ്ടാക്കൾക്ക് അഭയം നൽകുകയും സംസ്ഥാനത്തുനിന്ന് രക്ഷെപ്പടാൻ സഹായിക്കുകയും ചെയ്തത്ബോറിയാണെന്ന് പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹുസൈൻ ഷിപുലാണ് മോഷണത്തിെൻറ സൂത്രധാരൻ. രണ്ട് യൂറോപ്യൻമാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
1913ലാണ് ടാഗോർ നോബേൽ ജേതാവാകുന്നത്. വിശ്വഭാരതി സർവകലാശാല മ്യൂസിയത്തിൽ സൂക്ഷിച്ച മെഡൽ 2004 ലാണ് മോഷണം പോകുന്നത്. പെെട്ടന്നുതന്നെ സി.ബി.െഎ കേസെടുത്തെങ്കിലും തുമ്പു ലഭിക്കാതെ 2007ൽ പൊലീസ് കേസ് അവസാനിപ്പിച്ചു. രാഷ്ട്രീയ സമ്മർദ്ദം മൂലം 2008ൽ പുനരന്വേഷണം തുടങ്ങി. എന്നാൽ 2009ൽ വീണ്ടും അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ടയാളെ പിടികൂടാനായതോടു കൂടി കേസ് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
