You are here

തബ്​ലീഗ്​ ജമാഅത്ത്​ കോവിഡിനെ ആയുധമാക്കി; സംഘടനയെ നിരോധിക്കണമെന്ന്​ വി.എച്ച്​.പി

19:32 PM
05/04/2020
tableeg-jamat

ന്യൂഡൽഹി: തബ്​ലീഗ്​ ജമാഅത്ത്കോവിഡിനെ ആയുധമായി ഉപയോഗിക്കുകയായിരുന്നുവെന്ന്​ വിശ്വഹിന്ദ്​ പരിഷത്​. സംഘടനയെ നിരോധിക്കാൻ കേന്ദ്രസർക്കാർ തയാറവണം.  ഇവരുടെ  തീവ്രവാദ ബന്ധം പരിശോധിക്കണമെന്നും വി.എച്ച്​.പി ആവശ്യപ്പെട്ടു. 

വി.എച്ച്​.പി ജോയിൻറ്​ സെക്രട്ടറി ഡോ.സുരേന്ദ്ര ജെയിനാണ്​ ആവശ്യമുന്നയിച്ചിരിക്കുന്നത്​. ലോകത്തെ തീവ്രവാദ സംഘടനകൾക്കെല്ലാം തബ്​ലീഗ്​ ജമാഅത്തുമായി ബന്ധമുണ്ട്​. ഇവരുടെ കെട്ടിടങ്ങളും ബാങ്ക്​ അക്കൗണ്ടുകളും സീൽ ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്​ ആവശ്യപ്പെട്ടു. 


മനുഷത്വരഹിതമായ സമീപനമാണ്​ തബ്​ലീഗ്​ ജമാഅത്തിൽ നിന്നും ഉണ്ടായതെന്നും ഇതുമൂലം രാജ്യം ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും വി.എച്ച്​.പി ആരോപിച്ചു.

Loading...
COMMENTS