തബ്ലീഗ് വേട്ട: അക്രമത്തിന് പ്രേരിപ്പിക്കുന്ന ടി.വി പരിപാടികൾ നിയന്ത്രിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ല –സുപ്രീം കോടതി
text_fieldsന്യൂഡൽഹി: അക്രമം വളർത്തുന്ന ടി.വി പരിപാടികൾ നിയന്ത്രിക്കാൻ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഇത്തരം പരിപാടികൾ നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് ക്രമസമാധാന പാലനത്തിന് പ്രധാനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് പശ്ചാത്തലത്തിൽ ഡൽഹിയിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ വർഗീയവത്കരിച്ച് ഒരുവിഭാഗം മാധ്യമങ്ങൾ നൽകിയ വാർത്തകൾക്കെതിരെ ജംഇയ്യത്തുൽ ഉലമാെയ ഹിന്ദുൾപ്പെടെയുള്ളവർ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി പരാമർശം.
സമൂഹത്തെ സ്വാധീനിക്കുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന പരിപാടികൾ നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കർഷകർ ഡൽഹിയിൽ പ്രവേശിക്കുന്നതിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ഇൻറർനെറ്റ്, മൊബൈൽ എന്നിവ വിഛേദിച്ചിരുന്നു. അതേസമയം, ടി.വിക്ക് എന്തു സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാർത്തകൾ മാന്യമായും സത്യസന്ധമായും റിപ്പോർട്ട് ചെയ്യുന്നത് പ്രശ്നമല്ല. എന്നാൽ ആളുകളെ പ്രകോപിപ്പിക്കുന്നതിനായി വാർത്തകളുപയോഗിക്കുേമ്പാഴാണ് പ്രശ്നം. ചില വാർത്തകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ടി.വിയിൽ ജനങ്ങൾ എന്തും പറയുന്നുവെന്നത് കോടതി പരിഗണിക്കുന്നില്ല. പക്ഷേ, അത് സംപ്രേഷണം ചെയ്യുേമ്പാൾ പ്രകോപനത്തിന് കാരണമാകുന്നത് ഉത്കണ്ഠാജനകമാണെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇത്തരം പരിപാടികൾ നിയന്ത്രിക്കുന്നതിന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് സ്റ്റാൻഡേഡ് അസോസിയേഷൻ (എൻ.ബി.എസ്.എ) പോലുള്ള സ്വയംഭരണ സമിതികളുണ്ടെന്ന് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ എൻ.ബി.എസ്.എ പോലത്തെ ഏജൻസിയെ ഏൽപിക്കാതെ നേരിട്ട് നിയന്ത്രിക്കുന്നതിനുള്ള അധികാരം സർക്കാറിനുണ്ടെന്നും അത്തരം സംവിധാനമൊരുക്കണമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

