ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സംഘടനയായ ഹിന്ദു യുവ വാഹിനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് നിയമ നടപടിക്കൊരുങ്ങി തബസ്സും ഹസൻ എം.പി. കൈരാന ഉപതെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് ‘ഇത് അല്ലാഹുവിെൻറ വിജയമാണ്, രാമെൻറ പരാജയവും’ എന്ന് തബസ്സും പറഞ്ഞതായി അവരുടെ ഫോേട്ടാ സഹിതം സംഘ്പരിവാർ സംഘടനകൾ പ്രചരിപ്പിക്കുകയായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘ്പരിവാർ സാമുദായിക ദ്രുവീകരണം ഇേപ്പാേഴ ആരംഭിച്ചു. വോട്ടർമാർക്ക് മുന്നിൽ അവർക്ക് മറ്റൊന്നും പറയാനില്ല, വർഗീയതമാത്രേമയൂള്ളുവെന്നും തബസ്സും ഹസൻ പറഞ്ഞു.