നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം പുനർനിർമിച്ച് മുസ്‍ലിം വ്യവസായി
text_fieldsബംഗളൂരു: നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം കോടികൾ മുടക്കി പുനർനിർമിച്ച് മുസ്‍ലിം വ്യവസായി. സെയ്ദുല്ല സഖാഫ് എന്ന വ്യവസായിയാണ് ബംഗളൂരുവിലെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി മൂന്ന് കോടി നൽകിയത്. കർണാടകത്തിലെ ശ്രീ ബസവവേശ്വര സ്വാമി ക്ഷേത്രമാണ് പുനർനിർമിച്ചത്.
പുനർനിർമാണം പൂർത്തിയായ ക്ഷേത്രം കന്നഡ രാജ്യോത്സവ ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്. വലിയ ജനക്കൂട്ടം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഹിന്ദു നേതാക്കളുടെ നേതൃത്വത്തിൽ സെയ്ദുല്ല സഖാഫിയെ ആദരിക്കുകയും ചെയ്തു. വെള്ളികിരീടമണിയിച്ച അദ്ദേഹത്തെ പുഷ്പവൃഷ്ടിയോടെയാണ് ചടങ്ങിലേക്ക് ആനയിച്ചത്.
ഇതിന് മുമ്പും സഖാഫ് ഇത്തരത്തിൽ ക്ഷേത്രങ്ങളുടെ നിർമാണത്തിനായി ഫണ്ട് നൽകിയിരുന്നു. ഛന്നപട്ടണയിലെ വൃഷഭേശ്വര ക്ഷേത്രത്തിനായി ഫണ്ട് നൽകിയത് അദ്ദേഹമായിരുന്നു. അന്ന് വലിയ ആഘോഷത്തോടെയാണ് പുനരുദ്ധരിച്ച ക്ഷേത്രം തുറന്നത്. അന്നദാനം ഉൾപ്പടെയുള്ള പരിപാടികൾ അന്ന് നടത്തുകയും ചെയ്തിരുന്നു.
നല്ല പ്രവൃത്തികൾ തന്റെ കുട്ടികളുടെ ഉന്നമനത്തിന് കാരണമാകുമെന്ന് സഖാഫ് പറഞ്ഞു. ഹിന്ദുവാണെങ്കിലും മുസ്‍ലിമാണെങ്കിലും സമാധാനത്തിനായാണ് പ്രാർഥിക്കുന്നത്. നമ്മളെല്ലാവരും ഒരു കുടുംബമായി പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും കഴിഞ്ഞാൽ മാത്രമേ രാജ്യത്തിന് വികസനമുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. സഖാഫിന്റെ പ്രർത്തനത്തിന് മതനേതാക്കൾ ഉൾപ്പടെയുള്ളവർ ആശംസകളുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

